മുപ്ലിയം : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി.(ഗണിതം), എച്ച്.എസ്.ടി.(ഹിന്ദി), എഫ്.ടി.എം. ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വെള്ളിയാഴ്ച 10-ന് അഭിമുഖം.
തൃശ്ശൂർ : ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. രസതന്ത്രം ജൂനിയർ, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ജൂനിയർ, ഒഴിവുകളിൽ കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന്.
തൃശ്ശൂർ : അയ്യന്തോൾ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, സംസ്കൃതം ജൂനിയർ അധ്യാപകരുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന് സ്കൂളിൽ നടക്കും.
പാലപ്പിള്ളി : കന്നാറ്റുപാടം ഗവ. ഹൈസ്കൂളിലെ എൽ.പി. വിഭാഗത്തിൽ അറബിക്, ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഫിസിക്കൽ സയൻസ്, ഗണിതം അധ്യാപകരുടെ ഒഴിവുണ്ട്. ശനിയാഴ്ച 10-ന് അഭിമുഖം നടക്കും.
ഒല്ലൂർ : പനംകുറ്റിച്ചിറ ഗവ. യു.പി.സ്കൂളിൽ യു.പി. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താത്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ശനിയാഴ്ച 11-ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം
ഒല്ലൂർ : വൈലോപ്പിള്ളി സ്മാരക ജി.വി.എച്ച്.എസ്. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കോമേഴ്സ് താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത: എം.കോം, ബി.എഡ്, സെറ്റ്. ഉദ്യോഗാർഥികൾ ശനിയാഴ്ച 10-ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..