ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ്ടു., എസ്.എസ്.എൽ.സി. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർഥികൾക്ക് പുരസ്കാരം. മണ്ഡലത്തിനകത്തെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ അപേക്ഷ നൽകാതെ തന്നെ പുരസ്കാരത്തിന് പരിഗണിക്കുമെന്നതിനാൽ അവർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായവർ മണ്ഡലത്തിനു പുറത്തെ സ്കൂളിൽനിന്ന് വിജയം നേടിയവരാണെങ്കിൽ പ്ലസ് ടു, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ കോപ്പിയും നിയോജകമണ്ഡലത്തിലെ സ്ഥിരതാമസം തെളിയിക്കാൻ ഗ്രാമപ്പഞ്ചായത്ത് / നഗരസഭാ അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ജൂൺ ഏഴിനു മുമ്പ് അപേക്ഷിക്കണം.
അപേക്ഷകൾ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ക്യാമ്പ് ഓഫീസ്, കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം, കണ്ഠേശ്വരം, ഇരിങ്ങാലക്കുട - 680121 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ എത്തിക്കാം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..