കാട്ടകാമ്പാൽ : ചിറയ്ക്കൽ-കാട്ടകാമ്പാൽ റോഡ് നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ബി.ജെ.പി. കുന്നംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിൻ കളക്ടർക്ക് നൽകിയ പരാതിയിലാണ് തഹസിൽദാരുടെ അന്വേഷണത്തിന് കളക്ടർ ഉത്തരവ് നൽകിയത്.
മണ്ണുമാഫിയയുമായുള്ള കൂട്ടുകെട്ടാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് പി.ജെ. ജെബിൻ ആരോപിച്ചു. അധികാരവിനിയോഗത്തെ ചോദ്യം ചെയ്താൽ അത് വികസന വിരുദ്ധമാണെന്ന് പറയുന്ന പഴഞ്ചൻ ശൈലിയിൽനിന്ന് എൽ.ഡി.എഫ്. നേതാക്കൾ പിൻമാറണമെന്ന് ബി.ജെ.പി. കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച റോഡ് നിർമാണത്തിന്റെ നിലവിലെ അവസ്ഥ ജനങ്ങൾ മനസ്സിലാക്കും. മഴക്കാലം ആരംഭിക്കാനിരിക്കെ റോഡിൽ കൂടെയുള്ള യാത്ര അപകടകരമാക്കുന്ന അധികൃതരുടെ മൗനം ജനങ്ങൾ എല്ലാം സഹിക്കുന്നതിന് തയ്യാറാണെന്ന് പറയുന്നതിന് തുല്യമാണെന്ന് ബി.ജെ.പി. നേതാക്കൾ കുറ്റപ്പെടുത്തി.
മണ്ണുമാഫിയയുമായുള്ള കൂട്ടുകെട്ട് നാടിന്റെ വികസനത്തെ ദോഷമായിട്ടാണ് ബാധിക്കുന്നതെന്നും ബി.ജെ.പി. നേതാക്കളായ രജീഷ് അയിനൂർ, ബൈജു പട്ടിത്തടം എന്നിവർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..