വടക്കാഞ്ചേരി റേഞ്ചിൽ വനവത്‌കരണം: അക്കേഷ്യയെ നാടുകടത്താൻ നടപടി


1 min read
Read later
Print
Share

• കേരള പേപ്പർ മാർട്ടിനായി മുറിച്ചുനീക്കുന്ന പൂങ്ങോട് അക്കേഷ്യ കാട്

വടക്കാഞ്ചേരി : അക്കേഷ്യ വെട്ടിനീക്കിയ വടക്കാഞ്ചേരി റേഞ്ചിലെ 140 ഹെക്ടർ വനഭൂമിയിൽ സ്വഭാവിക വനവത്കരണത്തിനു അഞ്ച് കോടി അനുവദിച്ചു. കൊടുമ്പ്, അരിശ്ശേരി, നെല്ലുവായ്, കണ്ടൻചിറ വനങ്ങളിലാണ് ഞാവൽ, താനി, ആവൽ, പ്ലാവ്, മരുത് തുടങ്ങിയവ നടുന്നത്.

നേരത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിൽനിന്ന് തിരിച്ചെടുത്ത 475 ഹെക്ടറിൽ 180 ഹെക്ടർ വനഭൂമിയിൽ കഴിഞ്ഞ രണ്ടുവർഷം നബാർഡ് സഹായത്തോടെ സ്വഭാവിക വനവത്കരണമൊരുക്കിയിരുന്നു.

പൂങ്ങോട് വനമേഖലയിൽ ശേഷിക്കുന്ന 150 ഹെക്ടറിലെ ഏഴുവർഷമെത്തിയ അക്കേഷ്യ മരങ്ങൾ കേരള പേപ്പർ മാർട്ടിന്റെ ആവശ്യത്തിനായി വെട്ടിനീക്കാനും നടപടിയായി.

മച്ചാട് റേഞ്ചിൽ ഇത്തവണ പുതിയ പ്ലാന്റിങ് പദ്ധതികളില്ല. അതേസമയം 2020-ൽ ഊരോക്കാട് വനത്തിൽ 17.5 ഹെക്ടറിൽ തേക്കു നട്ടതിന്റെ കരാർ പ്രകാരമുള്ള പരിചരണം ഈ വർഷം കഴിഞ്ഞു.

മികച്ച പരിചരണത്താൽ വനം വകുപ്പിന്റെ മാതൃകാ തോട്ടമായി ഇത് മാറിയിരുന്നു.

15 അടിയിലധികം ഉയരംവന്ന തേക്കിൻ തൈകളുടെ ഇലകൾ മുഴുവൻ പുഴുതിന്ന നിലയിലാണ്.

ഈ അവസ്ഥയിലാണ് പരിചരണ കാലാവധി രണ്ടുവർഷത്തേക്ക് കൂടി വർധിപ്പിക്കണമെന്നാവശ്യം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..