ഇരിങ്ങാലക്കുട : തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ അതിവേഗത്തിനും അപകടങ്ങൾക്കും പരിഹാരം കാണാൻ സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കും. മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം മാപ്രാണത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേറ്റ വിഷയം കോൺഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ. ബിന്ദു വിഷയങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യ ബസുടമകളുടെ യോഗം വിളിക്കാൻ നിർദേശം നൽകിയത്.
സമയക്രമത്തിന്റെ പേരിൽ കാട്ടൂർ-തൃപ്രയാർ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി. കാട്ടൂർ-തൃപ്രയാർ ബസുകൾ ഠാണാവിൽ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബസുടമകളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ബസുകളുടെ വേഗം നിയന്ത്രിക്കാൻ പരിശോധനകളും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..