ധനാനുമതി ലഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ മാതൃക
മെഡിക്കൽ കോളേജ് : ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് നിർമിക്കുന്നതിന് 199.41 കോടി രൂപയുടെ ധനാനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു. ധനാനുമതി ലഭിച്ചതോടെ പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതിനാൽ ഇനി ടെൻഡർ നടപടികളിലേക്ക് കടക്കാനാകും. 2019-ലായിരുന്നു പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമായാൽ ചികിത്സ-അക്കാദമിക് രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോ, നെഫ്രോളജി, യൂറോളജി തുടങ്ങി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കെല്ലാം പ്രത്യേക ആശുപത്രി നിലവിൽ വരും.
പ്രൊഫസർ തസ്തികയടക്കം സൃഷ്ടിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ സ്വതന്ത്രചികിത്സാ വിഭാഗങ്ങളാക്കി ഉയർത്തുന്ന നടപടികൾക്കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സ്വതന്ത്രവിഭാഗങ്ങളാക്കി ഉയർത്തിയാൽ ഈ വിഭാഗങ്ങളിൽ പി.ജി. കോഴ്സുകളും ആരംഭിക്കാനാകും. നിലവിൽ ന്യൂറോ സർജറിയും കാർഡിയോളജിയും മാത്രമാണ് സ്വതന്ത്രചികിത്സാ വിഭാഗങ്ങളായി പ്രവർത്തിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..