Caption
തൃശ്ശൂർ : മഴ തുടങ്ങി. തൃശ്ശൂർ-കുറ്റിപ്പുറം റോഡിലെ യാത്രാദുരിതവും ഇരട്ടിയായി. പൂർത്തിയാകാത്ത റോഡും കാനപണിയും. പൈപ്പ് പണിക്കായി പൊളിച്ചശേഷം നിരപ്പാക്കാത്ത പാതയോരങ്ങളും. അപകടങ്ങൾ പലതരത്തിൽ ഒളിഞ്ഞിരിക്കുകയാണ് ഈ പ്രധാന സംസ്ഥാനപാതയിൽ. അപകടങ്ങളുണ്ടായാലേ എന്തെങ്കിലും ചെയ്യൂവെന്ന വാശിയിലാണ് അധികൃതർ.
കുന്നംകുളം മുതൽ പാറേമ്പാടം വരെയുള്ള ഭാഗത്ത് നിർമിച്ച കലുങ്കുകളെല്ലാം അപകടക്കെണിയുമായാണ് വാഹനയാത്രികരെ കാത്തിരിക്കുന്നത്. പണി നടക്കുന്നുണ്ടെന്ന സൂചനപോലും പ്രത്യക്ഷത്തിൽ എവിടെയുമില്ല. ജലവിതരണവകുപ്പിന്റെ പണി നടക്കുന്നിടത്ത് മാത്രമാണ് ചെറിയ ബാരിക്കേഡുകളുള്ളത്. തൃശ്ശൂർ മുതൽ പെരുമ്പിലാവ് വരെയുള്ള പാതയിലെ ദൃശ്യങ്ങളിലൂടെ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..