കൊണ്ടാഴി : സൗത്ത് കൊണ്ടാഴി പ്ലാന്റേഷൻ എ.എൽ.പി. സ്കൂളിലെ ഉച്ചഭക്ഷണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇ.പി. പൗലോസിനെ മാനേജർസ്ഥാനത്തുനിന്ന് നീക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനായി വ്യാജ ഐ.ഡി. കാർഡും ആധാർ കാർഡും ഉപയോഗിച്ച് 64 കുട്ടികളെ സ്കൂൾ രജിസ്റ്ററിൽ തിരുകിക്കയറ്റുകയും വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂർണപോർട്ടലിൽ കൃത്രിമം നടത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിജിലൻസിൽ ലഭിച്ച പരാതിപ്രകാരം മൂന്നുതവണ സ്കൂളിൽ പരിശോധന നടത്തിയിരുന്നു. സ്കൂളിന് ലഭിച്ച മൂന്ന് അധിക ബാച്ചുകൾ വിദ്യാഭ്യാസവകുപ്പ് എടുത്തു കളഞ്ഞു. ഈ അധിക കുട്ടികളുടെ പേരിൽ വിദ്യാഭ്യാസവകുപ്പ് അനുവദിക്കുന്ന ഉച്ചയൂണിന് ആനുകൂല്യങ്ങളും വാങ്ങിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാനേജർ ഇ.പി. പൗലോസിനെ അയോഗ്യനാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നിർദേശാനുസരണം അന്വേഷിക്കാനെത്തിയ വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസറായിരുന്ന എ. മൊയ്തീനെയും സംഘത്തെയും സ്കൂൾ അധികൃതർ തടഞ്ഞുവെച്ചത് വിവാദമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..