വടക്കാഞ്ചേരി : വസ്തു വാങ്ങുന്നതിന് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടാൻ അദാലത്തിൽ പങ്കെടുത്തിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വിയ്യൂർ വടക്കുംമുറി വീട്ടിൽ ശിവശങ്കരനാണ് രണ്ടു വർഷമായി ഒാഫീസുകൾ കയറിയിറങ്ങുന്നത്.
പാർളിക്കാട് സ്വദേശിയുമായുള്ള കരാറിൽ ആദ്യം 10,000 രൂപയും പിന്നീട് അഞ്ചു ലക്ഷം രൂപയും നൽകി. സമയപരിധിക്കുള്ളിൽ ഇടപാട് നടക്കാത്തതോടെ ആദ്യം നൽകിയ 10,000 രൂപ മാത്രമാണ് സ്ഥലമുടമ നൽകിയതെന്നാണ് പരാതി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് രണ്ടു തവണയായി പണം കൊടുത്തുതീർക്കാൻ നിർദേശിച്ചു.
പണം കിട്ടാതായതോടെ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയ ശിവശങ്കരന് ലഭിച്ച മറുപടി അത്തരം ഒരു പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു. തുടർന്നാണ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുത്തത്. ശിവശങ്കരന്റെ അപേക്ഷ തുടർനടപടികൾക്ക് പോലീസിലേക്ക് അയച്ചുവെങ്കിലും നടപടിയില്ലെന്ന് ശിവശങ്കരൻ പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..