വൃക്ക, ഹൃദയം, കോര്‍ണിയ.. അഞ്ചുപേർക്ക് പുതുജീവിതമേകി ഗോപകുമാർ യാത്രയായി


1 min read
Read later
Print
Share

ഗോപകുമാർ

ആലുവ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കേ മസ്തിഷ്കമരണം സ്ഥിരീകരിച്ച ചാലക്കുടി സ്വദേശി ഗോപകുമാറിന്റെ (33) അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. ഇതുവഴി അഞ്ചുപേരാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയ.

ഗോപകുമാറിന്റെ ഒരു വൃക്ക രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന 44 വയസ്സുള്ള മലപ്പുറം സ്വദേശിക്ക് നൽകി. ഹൃദയവും കോർണിയയും വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന രോഗിക്കും ദാനം ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ചാലക്കുടി മോതിരക്കണ്ണി ഊരേക്കാട്ട് ഗോപകുമാർ അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഗൾഫിൽനിന്ന് അവധിക്ക് ഗോപകുമാർ എത്തിയത്. 19-ന് തിരികെ പേകാനിരിക്കെ ചാലക്കുടി ആന്ത്രക്കാംപാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിലേക്കു മാറ്റി.

കുടുംബത്തിന്റെ സമ്മതം ലഭിച്ചതോടെ, നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച അർധരാത്രിയോടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

ഡി.വൈ.എഫ്.ഐ. മോതിരക്കണ്ണി യൂണിറ്റംഗമായിരുന്നു ഗോപകുമാർ. പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് യു.ജി. വേലായുധന്റെയും പദ്‌മിനിയുടെയും മകനാണ്. ഭാര്യ: ദർശന. മകൻ: ഗ്യാൻദർശ്.

Content Highlights: thrissur chalakkudi native organ donation

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..