ഞങ്ങളുടെ സ്കൂൾ പൂട്ടരുതേ...: മുഖ്യമന്ത്രിക്ക് കത്തെഴുതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍


1 min read
Read later
Print
Share

സ്കൂൾ പൂട്ടരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കെഴുതിയ കത്തുകളുമായി കയ്പമംഗലം ക്ഷേമോദയം എൽ.പി. സ്കൂളിലെ കുട്ടികൾ | Photo: Mathrubhumi

കയ്പമംഗലം: ‘‘ഞങ്ങൾക്ക് വീട്ടിൽനിന്ന്‌ അകലെപ്പോയി പഠിക്കാൻ ബുദ്ധിമുട്ടാണ്. ഈ സ്കൂൾ പൂട്ടാതെ ഇവിടെത്തന്നെ പഠിക്കാനുള്ള സൗകര്യം ചെയ്തു തരണം.’’ പൊതുവിദ്യാഭ്യാസവകുപ്പ് അടച്ചുപുട്ടാൻ ഉത്തരവിട്ട കയ്പമംഗലം ക്ഷോമോദയം എൽ.പി. സ്കൂളിലെ കുരുന്നുകൾ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്താണിത്.

സ്കൂൾ മാനേജരുടെ ഹർജി പരിഗണിച്ചുണ്ടായ കോടതി ഉത്തരവിനെത്തുടർന്നാണ് മാർച്ച് 31-നു ശേഷം സ്കൂൾ പൂട്ടി കുട്ടികളെ മറ്റ് സ്കൂളുകളിലാക്കാനും അധ്യാപകരെ പുനർവിന്യാസം നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.

നടപടിക്കെതിരേ പല കോണുകളിൽനിന്നും പ്രതിഷേധവും നിവേദനം നൽകലുമൊക്കെ നടന്നെങ്കിലും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് സങ്കടപരാതി നൽകിയത്. നാല് ഡിവിഷനുകളിലായി 72 കുട്ടികളും നാല്‌ അധ്യാപകരമുള്ള സ്കൂളാണിത്.

പ്രീ പ്രൈമറിയിൽ 28 കുട്ടികളും രണ്ട് അധ്യാപകരുമുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരേ സ്കൂൾ പി.ടി.എ. കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ ഏപ്രിൽ മൂന്നിന് വാദം കേൾക്കും.

Content Highlights: thrissur kaipamangalam kshemodyam school students letter to cm

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..