Caption
തൃശ്ശൂർ : തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ ചുമതലയുണ്ടായിരുന്ന അധ്യാപകന് എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി ഹസൻ മുബാറക്കിന്റെ ഭീഷണി. മുട്ടുകാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
ഒക്ടോബർ 25-ന് നടന്ന സമരത്തിനിടെയാണ് ഭീഷണി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് ആളുകളുടെപേരിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പലിന്റെ ചുമതല ആയിരുന്നു അധ്യാപകനായ പി. ദിലീപിന്. ഇദ്ദേഹം ഈസ്റ്റ് പോലീസിൽ പരാതിനൽകി.
ഒക്ടോബർ 21-ന് എസ്.എഫ്.ഐ. പ്രവർത്തകൻ തൊപ്പിധരിച്ച് വന്നത് ദിലീപ് ചോദ്യംചെയ്യുകയും എടുത്തുമാറ്റാൻ നിർദേശിക്കുകയും ചെയ്തുവത്രേ. വിദ്യാർഥി അനുസരിക്കാത്തതിനെത്തുടർന്ന് ബലമായി ദിലീപ് തൊപ്പി എടുത്തുമാറ്റിയത് തർക്കത്തിനിടയാക്കിയിരുന്നു.
Content Highlights: thrissur, sfi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..