ചികിത്സ കിട്ടാതെ മരണം; ഫിലോമിനയുടെയും ജോസഫിന്റെയും വീടുകൾ സന്ദർശിച്ച് സുരേഷ് ഗോപി


ജോസഫിന്റെ കുടുംബത്തിന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ കൈമാറി

മെഡിക്കൽ കോളേജിൽ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട് സന്ദർശിച്ച സുരേഷ് ഗോപി കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

മാപ്രാണം : കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയില്ലാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട് സുരേഷ് ഗോപി സന്ദർശിച്ചു. നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്ന ജോസഫിന്റെ വീട്ടിലും അദ്ദേഹമെത്തി. ജോസഫിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ചികിത്സാസഹായം നൽകി.

ഞായറാഴ്ച രാത്രിയാണ് സുരേഷ് ഗോപി ബി.ജെ.പി. നേതാക്കൾക്കൊപ്പം ഇരുവീടുകളും സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചത്. ബി.ജെ.പി. ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, കൃപേഷ് ചെമ്മണ്ട, കവിത ബിജു, എൻ.ആർ. റോഷൻ, ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത് എന്നിവർ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.

Content Highlights: thrissur suresh gopi karuvannur bank scam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..