കുന്നംകുളം: വെസ്റ്റ് മങ്ങാട് മഠത്തിലാത്ത് ഗോപാലകൃഷ്ണൻ നായർ (ഉണ്ണി -85) അന്തരിച്ചു. ഭാര്യ: കുഞ്ഞിക്കാവമ്മ (കമലം). മകൾ: മൃദുല. മരുമകൻ: സതീശൻ.
8 hr ago
കുന്നംകുളം: ആർത്താറ്റ് കൊള്ളന്നൂർ വീട്ടിൽ ജോർജ് (75) അന്തരിച്ചു. റിട്ട. പോലീസ് സബ് ഇൻസ്‌പെക്ടറാണ്. ഭാര്യ: സിസിലി (റിട്ട. പ്രധാനാധ്യാപിക, എം.യു.എം. എൽ.പി. സ്‌കൂൾ, പെരുമ്പിലാവ്). മക്കൾ: സിൻജ (അധ്യാപിക, ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ), ഗ്രിബിൻ (അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, വിയ്യൂർ സെൻട്രൽ ജയിൽ). മരുമക്കൾ: പ്രമോദ് (സീനിയർ ക്ലാർക്ക്, സി.എച്ച്.സി., മാള), സിജി (അധ്യാപിക, എസ്.എസ്.എം. യു.പി.എസ്., വടക്കുമുറി). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് ചാലിശ്ശേരി മാർതോമ പള്ളി സെമിത്തേരിയിൽ.
8 hr ago
പാഞ്ഞാൾ: പൈങ്കുളം അപ്പേക്കാട്ടിൽ ശിവദാസൻ നായർ (80) അന്തരിച്ചു. ഭാര്യ: പരേതയായ ഭാമ. മക്കൾ: ജയ, ജയൻ, സജി, സതിദേവി. മരുമക്കൾ: ശശിധരൻ, മീന, രമേഷ്.
8 hr ago
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട മുട്ടത്താൻ വേലായുധൻ (86) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ലളിത, ഉണ്ണികൃഷ്ണൻ, പീതാംബരൻ, ജലജ, ജയ. മരുമക്കൾ: പ്രസന്ന, മീന, അയ്യപ്പൻ, ബാബു, പരേതനായ സോമൻ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് പൊതുശ്മശാനത്തിൽ.
8 hr ago
ഒല്ലൂർ: തേനംകുടത്ത് മാപ്രാണി ജോയി (64) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഭിലാഷ്, അമ്പിളി, ആൻസി. മരുമക്കൾ: അഹ്‌ന, രാജു, സാജൻ. സംസ്കാരം വെള്ളിയാഴ്ച പതിനൊന്നിന് ഒല്ലൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
8 hr ago
കൊരട്ടി: പൊങ്ങം കാലടി വീട്ടിൽ മണിയുടെ മകൻ ബിജു (47) അന്തരിച്ചു. അമ്മ: ലീലാമണി. ഭാര്യ: സുബി. മക്കൾ: അഫ്‌സന, അസിൻ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
8 hr ago
കാട്ടകാമ്പാൽ: കിഴക്കുമ്മുറി നടുവിൽപ്പാട്ട് രുക്‌മിണി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: കമല, പ്രേമ, മിനി, മനോജ്, മജീഷ് ( സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ, ഹരിദാസൻ, മനോഹരൻ, ഷിത, പ്രസി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് അയിനൂർ വാതകശ്മശാനത്തിൽ.
8 hr ago
കൊമ്പൊടിഞ്ഞാമാക്കൽ: പുന്നേലിപ്പറമ്പിൽ ഔസേപ്പ് (പോപ്പ് -71) അന്തരിച്ചു. ഭാര്യ: ഗ്രെയ്‌സി. മക്കൾ: സിന്റൊ, ലിന്റൊ, ബിന്റൊ. മരുമക്കൾ: നിമ്യ, ദിവ്യ, സിജി. സംസ്കാരം വെള്ളിയാഴ്ച 4.30-ന് കുഴിക്കാട്ടുശ്ശേരി സെയ്‌ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
8 hr ago
കൂർക്കഞ്ചേരി: തൃശ്ശൂരിലെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ സജീവപ്രവർത്തകനും തൃശ്ശൂർ എം.ജി. റോഡിലെ ജൻ ഔഷധി മെഡിക്കൽ ഷോപ്പ് ഉടമ തട്ടിൽ കുരുവിള ജോസ് ആന്റണി (60) അന്തരിച്ചു. ഭാര്യ: മേഴ്സി (റിട്ട. അധ്യാപിക, സെയ്‌ന്റ് ആന്റണീസ് എച്ച്.എസ്., അമ്മാടം). മക്കൾ: നൈറ്റ് (മസ്കറ്റ്), എഡ്‌വിൻ. മരുമകൾ: ജെറാൾഡിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നിർമലപുരം സെയ്‌ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
8 hr ago
പൂങ്കുന്നം: വിശ്രാം സമൃദ്ധി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന വൈലത്തൂർ പയ്യാപന്തൽ മനയ്ക്കൽ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരനാണ്. ഭാര്യ: ആലുവ ശിവോള്ളി ഇല്ലം നിർമല. സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, പരേതനായ വാസുദേവൻ നമ്പൂതിരി, ഡോ. കൃഷ്ണൻ നമ്പൂതിരി, കരുവാട്ട് ആനന്ദം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വൈലത്തൂർ തറവാട്ടുവളപ്പിൽ.
8 hr ago
താണിക്കുടം: താമരപ്പിള്ളി തോമസിന്റെ മകൻ കുര്യാക്കോസ് (തങ്കച്ചൻ -70) അന്തരിച്ചു. ഭാര്യ: അല്ലി. മക്കൾ: പരേതനായ ജൂണോ, ജിനി. മരുമകൻ: രാജു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂളായ്ക്കൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
8 hr ago
ചാവക്കാട്: മണത്തല പരപ്പിൽ കുഞ്ഞുമോൾ (63) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: സ്മിത, സവിത, സനിത, മണികണ്ഠൻ. മരുമക്കൾ: സുകുമാരൻ, ബാബു, അഭിലാഷ്.
8 hr ago
മായന്നൂർ: ചിറങ്കര മാരാത്ത് സുജാത (68) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ. മക്കൾ: ധന്യ, ധിനിൽ. മരുമകൻ: വിധു. സംസ്‌കാരം വെള്ളിയാഴ്ച പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
8 hr ago
ചവറാംപാടം: വള്ളോപിള്ളി മറിയം (98) അന്തരിച്ചു. ഭർത്താവ്: വർക്കി. മക്കൾ: തോമസ്, മേരി, ജോയ്, ജെയ്‌മ്‌സ്, ബാബു. മരുമക്കൾ: മേരി, ചാക്കോ, ലൂസി, ഷാരി, ഗ്രയ്‌സി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വലക്കാവ് സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
8 hr ago
ചെറുതുരുത്തി: പുതുശ്ശേരി കൊണ്ടപുറത്ത് രാജൻ (76) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: വിനിൽ (പുതുശ്ശേരി പൂരക്കമ്മിറ്റി സെക്രട്ടറി), സുനിത, അനൂപ്. മരുമക്കൾ: ദിവ്യ, ഗിരിഷ്.
8 hr ago
വടക്കാഞ്ചേരി: വരവൂർ പിലക്കാട് വെട്ടിയംകുന്നത്ത് കൃഷ്ണകുമാർ (ഷാജി -56) അന്തരിച്ചു. അച്ഛൻ: പള്ളിപ്പാട്ട് ശ്രീധരപ്പണിക്കർ. അമ്മ: സത്യഭാമ. ഭാര്യ: പദ്മജ. മക്കൾ: മാളവിക, റിത്വിക്.
8 hr ago
കുറ്റിച്ചിറ: പുളിങ്കര ആട്ടോക്കാരൻ ലോനപ്പൻ (82) അന്തരിച്ചു. ഭാര്യ: പരേതയായ റോസി. മക്കൾ: തോമസ്, സന്തോഷ്, മേരി, ലോറൻസ്. മരുമക്കൾ: മോളി, സലി, ജോസഫ്, ഷീജ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് പുളിങ്കര സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
8 hr ago
വരന്തരപ്പിള്ളി: കുട്ടോലിപ്പാടത്തെ തോട്ടിൽ കാണാതായ കർഷകന്റെ മൃതദേഹം കുറുമാലിപ്പുഴയിൽ കണ്ടെത്തി. വരന്തരപ്പിള്ളി വടക്കുമുറി സ്വദേശി തണ്ടാശ്ശേരി വിജയനെ (69) ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ അഗ്‌നി രക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തോട് കുറുമാലിപ്പുഴയിൽ ചേരുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന് സമീപം മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു മൃതദേഹം. പുതുക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയുടെ സ്കൂബ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂരിൽ നിന്നെത്തിയ എൻ.ഡി.ആർ.എഫ്. സംഘവും തിരച്ചിലിനെത്തിയിരുന്നു.ഭാര്യ: ശോഭന. മക്കൾ: വിനീഷ്, ജിഷ, വിബീഷ്. മരുമകൻ: സുബിൻ.
8 hr ago
വെസ്റ്റ് കൊരട്ടി: വാഴപ്പിള്ളി തോമൻ (84) അന്തരിച്ചു. ഭാര്യ: അന്നം. മക്കൾ: ബേബി, മേഴ്സി, ജാൻസി, പൗലോസ്, ടോണി. മരുമക്കൾ: ജോസ്, വിത്സൻ, ഷിബു, ഷാൽബി, ആൻസി. സംസ്കാരം വെള്ളിയാഴ്ച 3.30-ന് വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.
8 hr ago
പുന്നയൂർക്കുളം: ചെറായി തെക്കഞ്ചേരി രാജൻ (57) അന്തരിച്ചു. ഭാര്യ: ജലജ. മക്കൾ: ജിജി, വിബിദ, വിജിത. മരുമക്കൾ: പ്രദീപ്, മുരുകദാസ്, ഷിജു.
8 hr ago
ചൊവ്വല്ലൂർ: പുതുവീട്ടിൽ ഹംസ ഹാജി (76) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ഹസീന, ഫസീജ, ഹാരീഷ്, പരേതനായ ഫൈസൽ. മരുമക്കൾ: സജീന, റഫീഖ്, രഹ്ന.
8 hr ago
നാട്ടിക: വെള്ളാഞ്ചേരി ക്ഷേത്രത്തിന് വടക്ക് ചെമ്പിപ്പറമ്പിൽ അപ്പു (95) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മു. മക്കൾ: കുട്ടൻ, രാധ, ദേവദാസ്. മരുമക്കൾ: ആനന്ദൻ, ഓമന.
8 hr ago
കാട്ടൂർ: വലിയവീട്ടിൽ ലില്ലി (83) അന്തരിച്ചു. ഇരിങ്ങാലക്കുട മാളിയേക്കൽ വെള്ളാനിക്കാരൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: പരേതനായ തോമസ്, ഗ്രേസി, ലിസ. മരുമക്കൾ: വർഗീസ് കോളോട്ടുകുടി, രാജു താടിക്കാരൻ. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30-ന് എടത്തിരുത്തി കർമലമാത ഫൊറോന പള്ളി സെമിത്തേരിയിൽ.
8 hr ago
കാട്ടൂർ: തളിയപ്പാടത്ത് അഷറഫ് അലി (61) അന്തരിച്ചു. ഭാര്യ: ലിൻസ. മക്കൾ: അക്ബർ, അലീന നസ്‌റിൻ. മരുമകൾ: ഹന്നാസ് നൗറി.
8 hr ago
എളനാട്: തൃക്കണായ പൈങ്ങോട്ടുകുന്നേൽ ലീലാമ്മ വർഗീസ് (77) അന്തരിച്ചു. പാഞ്ഞാൾ ജി.എച്ച്.എസ്.എസ്. റിട്ട. പ്രധാനാധ്യാപികയാണ്. (പണ്ടപ്പിള്ളി ചേലപ്പുഴ പുത്തൻപുരയിൽ കുടുംബാംഗം). ഭർത്താവ്: പരേതനായ പി.പി. ജോർജ്. മക്കൾ: ജയ (ദുബായ്) ജയന്തി (താമരച്ചാൽ സെയ്ന്റ് മേരീസ് പബ്ലിക് സ്കൂൾ) ജിഷ. മരുമക്കൾ: ഷിബു മൂക്കന്നൂർ, അഡ്വ. എം.വി. ജോയ് (ഹൈക്കോടതി) മോൻസി (കിറ്റെക്സ്).
8 hr ago
തൃപ്രയാർ: കാവുങ്ങൽ ഫാത്തിമ (86) അന്തരിച്ചു. ഭർത്താവ്: ഹൈദ്രോസ്. മക്കൾ: പരേതനായ ഇബ്രാഹിം, അബ്ദുൾ ജബ്ബാർ (പലചരക്ക് കച്ചവടം തൃപ്രയാർ), നഫീസ, ജമീല, ആബിദ. മരുമക്കൾ: നസീന, ഷീബ, ഹനീഫ, മുഹമ്മദ് അഷ്‌റഫ്, ഹൈദ്രോസ്.
8 hr ago
മണ്ണംപേട്ട: കോപ്പാടൻ ശങ്കരന്റെ മകൾ യശോദ (59) അന്തരിച്ചു.
8 hr ago
തലോർ: കണ്ണനായ്ക്കൽ ആലുക്ക തോമസ് (89) അന്തരിച്ചു. ഭാര്യ: പരേതയായ സെലീന. മക്കൾ: സാജു, ഫാ. ടോളസ്, ദീപ, ശുഭ. മരുമക്കൾ: ജെസ്സി, ജെയ്‌മോൻ, പരേതനായ റപ്പായി.
8 hr ago
ലാലൂർ: ചിറ്റിലപ്പിള്ളി ജോർജ് പോൾസൺ (63) അന്തരിച്ചു. ഭാര്യ: റീത്ത. മക്കൾ: ആൻസി, അഖിൽ. മരുമകൻ: പ്രിൻസൺ. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് അരണാട്ടുകര സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
8 hr ago
പന്നിത്തടം: എയ്യാൽ കുന്നത്ത് വീട്ടിൽ സുമംഗല (90) അന്തരിച്ചു. എം.പി.എം. എൽ.പി. സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സഹോദരിയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. അധ്യാപകൻ). മക്കൾ: സുരേഷ്, രമേഷ്, സതീഷ്, നിഷ. മരുമക്കൾ: അനിത, സുമന, ഷീജ, രാമകൃഷ്ണൻ.
8 hr ago
തലോർ: ചെറുവത്തൂർ ബിജു (59) അന്തരിച്ചു. ഭാര്യ: എൽസി മക്കൾ: ലിബിൻ, നിമ. മരുമക്കൾ: ഡാനി, ബിനോയ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് തലോർ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.
8 hr ago
തൃപ്രയാർ: ജങ്ഷനു പടിഞ്ഞാറ് കാവുങ്ങൽ ഫാത്തിമ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹൈദ്രോസ്. മക്കൾ: പരേതനായ ഇബ്രാഹിം, അബ്ദുൾജബ്ബാർ (കെ.എ. ട്രേഡേഴ്‌സ്, തൃപ്രയാർ), നബീസ, ജമീല, ആബിദ. മരുമക്കൾ: ഹനീഫ, അഷറഫ്, ഹൈദ്രോസ്, നസീമ, ഷീബ.
8 hr ago
ചാലക്കുടി: വി.ആർ. പുരം കദളിക്കാട്ടിൽ രാമകൃഷ്ണൻ (87) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: സുരേഷ്, മഹേഷ്, അനിൽ (സി.പി.ഐ. ചാലക്കുടി ലോക്കൽ സെക്രട്ടറി), സുബാഷ്, സരിത. മരുമക്കൾ: മണി, ഷൈല, ബിന്ദു, തുളസി, സുരേഷ്.
8 hr ago
പടവരാട്: ചിറ്റിലപ്പിള്ളി ജോസ് (71) അന്തരിച്ചു. ഭാര്യ: അൽഫോൻസ. മക്കൾ: ജിൻസി, ജിൻസൻ, ജിന്റോ. മരുമക്കൾ: മേജോ, ജിൻസി, ബിബിന.
8 hr ago
മൂർക്കനാട്: കണ്ണായി മേരി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പൊറിഞ്ചു. മക്കൾ: മോളി, സോഫി, സ്റ്റീഫൻ, ഷൈല. മരുമക്കൾ: പരേതനായ ജോർജ്, ജേക്കബ്, ജെമ്മ, റാഫേൽ. സംസ്കാരം വെള്ളിയാഴ്ച അഞ്ചിന് മൂർക്കനാട് സെയ്‌ന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
8 hr ago
നാട്ടിക: എസ്.എൻ. കോളേജിന് സമീപം വാഴപ്പുള്ളി കാർത്യായനി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: വിജയ, സുബ്രഹ്മണ്യൻ, വിജയകുമാർ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് വലപ്പാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
8 hr ago
കൊരട്ടി: പൊങ്ങം മുടപ്പുഴ കരാപ്പിള്ളി കല്യാണി (89) അന്തരിച്ചു. ഭർത്താവ്: നാരായണൻ. മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, രാജൻ, പരേതനായ ഗോപി, ലത. മരുമക്കൾ: അംബിക, ശോഭന, ബെന്നി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തിൽ.
8 hr ago
ചെറുതുരുത്തി: വെളുത്തേടത്തുപറമ്പിൽ കല്യാണി (67) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ബിന്ദു, രഞ്ജു.
8 hr ago
കൊടുങ്ങല്ലൂർ: പത്താഴക്കാട് വെലിപ്പറമ്പിൽ അയിഷാബി(72) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹൈദ്രോസ്‌കുട്ടി. മകൻ: ഷാജഹാൻ (ഒമാൻ). മരുമകൾ: ഫരീദ
8 hr ago
വടക്കാഞ്ചേരി: വരവൂർ ചങ്കരത്ത് വീട്ടിൽ സരസ്വതി അമ്മ (73) അന്തരിച്ചു. ഭർത്താവ്: ചങ്കരത്ത് ശിവശങ്കരമേനോൻ. മക്കൾ: സുനിൽരാജ മേനോൻ, സ്മിതാ മേനോൻ. മരുമക്കൾ: രശ്മി, പ്രേംകുമാർ മേനോൻ.
8 hr ago