സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി: ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി-സോളാർ പ്ലാന്റ്, വേങ്ങൂർ യു.പി. എച്ച്.സി. അർബൻ പോളി ക്ലിനിക്, പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റർ, കാൻസർ കെയർ യൂണിറ്റ്, കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് എന്നിവയുടെ ഉദ്ഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്- 11.00 അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത്: സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക്, ഹെൽപ്പ് ഡെസ്ക്, സന്തോഷ ഗ്രാമം ഹോസ്റ്റസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം. മന്ത്രി വീണാ ജോർജ്-12.00 ചീയമ്പം 73 കോളനി: ആസ്പിരേഷൻ ഡിസ്ട്രിക്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമിച്ച മാതൃ-ശിശു സംരക്ഷണകേന്ദ്രം ഉദ്ഘാടനം. മന്ത്രി വീണാ ജോർജ്-3.15 കല്പറ്റ ജനറൽ ആശുപത്രി: ഇ-ഹെൽത്ത് സംവിധാനം, ഡയബെറ്റിക് റെറ്റിനോപ്പതി ക്ലിനിക്, മുണ്ടേരി യു.പി.എച്ച്.സി. അർബൻ പോളിക്ലിനിക്. ഉദ്ഘാടനം മന്ത്രി വീണാ ജോർജ് -4.00. കല്പറ്റ മഹർഷി ദയാനന്ദ സരസ്വതി വേദവിദ്യാഗുരുകുലം: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സൗജന്യ വേദപഠനം-10.00 പുളിയാർമല: എൽ.ജെ.ഡി. പുളിയാർമല യൂണിറ്റ് കമ്മിറ്റി നിർമിച്ച എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം ഉദ്ഘാടനം. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ-8.30 കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം എം.പി. വീേരന്ദ്രകുമാർ ഹാൾ: എം.പി. വീരേന്ദ്രകുമാർ അനുസ്മരണം.-9.00.
May 28, 2023
മുട്ടിൽ കുട്ടമംഗലം ഗ്രാമിക വായനശാല: ബഷീറ മമ്മുട്ടിയുടെ കവിതാസമാഹാരം ‘തനിച്ചങ്ങനെ’ പ്രകാശനം. കഥാകൃത്ത് ഹാരിസ് നെന്മേനി. 4.00. ചുണ്ടേൽ പാരിഷ് ഹാൾ: ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത്. ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ്-10.00 മുണ്ടേരി: കല്പറ്റ നഗരസഭയുടെ തണലോരം ഷെൽട്ടർ ഹോം, മുനിസിപ്പൽ പാർക്ക് എന്നിവയുടെ ഉദ്ഘാടനം. മന്ത്രി എം.ബി. രാജേഷ്-4.00
May 27, 2023
നടവയൽ: സബ് ട്രഷറി ഉദ്ഘാടനം: മന്ത്രി കെ.എൻ. ബാലഗോപാൽ. 3.00. തിരുവണ്ണൂർ മഹാശിവക്ഷേത്രം: ധ്വജ പ്രതിഷ്ഠാ മഹോത്സവം. താന്ത്രിക ചടങ്ങുകൾ, അന്നദാനം, ആദിവാസി കലാമേള, തിരുവാതിര .6.00
May 23, 2023
കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയം: തഖ്‍വിയ-2023 മദ്രസാധ്യാപകരുടെ സംഗമം. 9.00. കല്പറ്റ എൻ.എം.ഡി.സി. വളപ്പ്: നാട്ടുചന്തയുടെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റ്- 11.00
May 22, 2023
തിരുവണ്ണൂർ മഹാശിവക്ഷേത്രം: ധ്വജപ്രതിഷ്ഠാ മഹോത്സവം. താന്ത്രിക ചടങ്ങുകൾ, അന്നദാനം, തിരുവാതിര, കരോക്കെ ഗാനമേള. 6.00
May 18, 2023
പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാൾ: മേപ്പാടി ഗവ. ഹൈസ്കൂളിലെ 1981-83 എസ്.എസ്.എൽ.സി. ബാച്ചിന്റെ അഞ്ചാമത് പൂർവവിദ്യാർഥി സംഗമം ‘ക്ലാസ്‍ മേറ്റ്സ്’-10.00. പോത്തുകൊല്ലി കെ.എസ്.ടി.ജി.എ. ഓഫീസ്: കയ്യൂന്നി ചെറുകിട തേയില കർഷകസംഘത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം-2.00
May 14, 2023
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം: പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം. മന്ത്രി പി. പ്രസാദ് -11 .00 മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ട്: സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ. കൃഷിക്കൂട്ടങ്ങൾക്ക് ഡ്രോണുകളും കാർഷികയന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം. മന്ത്രി പി. പ്രസാദ്- 3.00 കോറോം: തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം. മന്ത്രി പി. പ്രസാദ് - 5.00
May 09, 2023
കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലിഹാൾ: സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി നടക്കുന്ന രണ്ടാംഘട്ട പട്ടയമേള. ഉദ്ഘാടനം മന്ത്രി കെ. രാജൻ-4.00
May 08, 2023
ബത്തേരി ശ്രേയസ് ഓഡിറ്റോറിയം: സൗഹൃദ സാഹിത്യപുരസ്കാരസമർപ്പണം- 3.00 കല്പറ്റ ഹോട്ടൽ ഓഷിൻ: ഐശ്വര്യവും സമൃദ്ധിയും വേദങ്ങളിലൂടെ. വേദപഠനക്ലാസ് ഉദ്ഘാടനം. ആചാര്യശ്രീ രാജേഷ്- 10.00 ഏച്ചോം തുടി നാട്ടറിവ് പഠനകേന്ദ്രം: തുടി 27-ാം വാർഷികവും ആദിവാസി ഗ്രാമോത്സവവും. വട്ടക്കളി മത്സരം- 10.00 എസ്.എൻ.ഡി.പി. അപ്പാട് ശാഖ: സുവർണജൂബിലി ആഘോഷവും ശ്രീനാരായണ പഠനകേന്ദ്ര ശിലാസ്ഥാപനവും. ഉദ്ഘാടനം. എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി- 9.30.
May 07, 2023
ബത്തേരി മഹാഗണപതി ക്ഷേത്രം: ക്ഷേത്രമഹോത്സവം. വിശേഷാൽ പൂജകൾ, ഉത്സവബലി, സർപ്പബലി. 6.00
Apr 28, 2023
ബത്തേരി മഹാഗണപതിക്ഷേത്രം: ക്ഷേത്രമഹോത്സവം. വിശേഷാൽ പൂജകൾ, അയ്യപ്പസ്വാമിക്ക് പാട്ടിന് കൂറയിടൽ, ഓട്ടൻതുള്ളൽ, തേങ്ങയേറ്്-6.00
Apr 27, 2023
കല്പറ്റ പുളിയാർമല ഭദ്രകാളിക്ഷേത്രം: ഉത്സവം. നടതുറക്കൽ, പന്തിമൂല ഭഗവതി കോവിലിൽനിന്ന് താലപ്പൊലി ഘോഷയാത്ര. 5.00
Apr 19, 2023
ചീയമ്പം 73 കമ്യൂണിറ്റി ഹാൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് അരിവാൾരോഗനിർണയം -3.00. കല്പറ്റ പുളിയാർമല കരടിമണ്ണ് ക്ഷേത്രം: മഹോത്സവം 9.00.
Apr 18, 2023
പുല്പള്ളി എസ്.എൻ. ബാലവിഹാർ ശ്രീനാരായണധർമമീമാംസ പരിഷത്ത് ആത്മീയസമ്മേളനം: 9.00. പുല്പള്ളി ഷെഡ് സ്വരാജ് വായനശാല ഓഡിറ്റോറിയം വാർഷികപൊതുയോഗം: 4.00.
Apr 02, 2023
തേക്കുമ്പറ്റ അതിരാളൻ ഭഗവതിക്ഷേത്രം: തിറമഹോത്സവം. കൊടിയേറ്റം, എഴുന്നള്ളത്ത്, അന്നദാനം, വെള്ളാട്ട്, കലാപരിപാടികൾ. 4.00.
Apr 01, 2023
ചുള്ളിയോട് മഹാശിവക്ഷേത്രം: ഉപദേവീദേവന്മാരുടെ തിറയുത്സവം. പൂജകൾ, തിറ. 6.00 കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയം: യു.ഡി.എഫ്. പ്രതിഷേധസംഗമം. ഉദ്ഘാടനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.-2.00. കല്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂൾ: സംസ്ഥാന യുവജന കമ്മിഷൻ ജോബ് ഫെസ്റ്റ്. ഉദ്ഘാടനം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ-10.00.
Mar 31, 2023
ചുള്ളിയോട് മഹാശിവക്ഷേത്രം: ഉപദേവീദേവന്മാരുടെ തിറ മഹോത്സവം. താലപ്പൊലി, വെള്ളാട്ട്, ഗാനമേള -6.00 പുല്പള്ളി ലയൺസ് ക്ളബ്ബ് ഹാൾ :കരിയർ ഗൈഡൻസ് ക്ലാസ്. 10.00.
Mar 30, 2023
കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഓഡിറ്റോറിയം: ക്ഷയരോഗ ദിനാചരണം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ- 10.00
Mar 24, 2023
വള്ളിയൂർക്കാവ് ആറാട്ടുത്സവം: അന്നദാനം- 12.30, താഴേക്കാവിൽ നൃത്തനൃത്യങ്ങൾ: 7.00, അത്താഴം- 8.00, ഗാനമേള- 10.30, മേലേക്കാവിൽ നങ്ങ്യാർകൂത്ത്. രാത്രി 7.30. കമ്മന കുരിശിങ്കൽ സുവാർത്ത ഫുൾഗോസ്‌പൽ പള്ളി മൈതാനം: ബൈബിൾ കൺവെൻഷൻ. 5.30.
Mar 23, 2023
വള്ളിയൂർക്കാവ് ആറാട്ടുത്സവം: സിദ്ധ മെഡിക്കൽക്യാമ്പും നാഡിപരിശോധനയും. ആഘോഷക്കമ്മിറ്റി സ്റ്റേജ് 10.00, അന്നദാനം 12.30, താഴേക്കാവിൽ നൃത്തനൃത്യങ്ങൾ വൈകീട്ട് 7.00, മേലേക്കാവിൽ ഭക്തിഗാനസുധ വൈകീട്ട് 7.00, താഴേക്കാവിൽ തിരുവാതിര 8.30, മെഗാ മിമിക്സ് ഗാനമേള 10.00. മാനന്തവാടി ഫോറസ്റ്റ് കോംപ്ലക്സ് ഗിബ്‌സ് ഹാൾ: വയനാട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര വനദിനാഘോഷവും വനമിത്ര പുരസ്കാരവിതരണവും. 10.30.
Mar 21, 2023
മാനന്തവാടി സെയ്‌ന്റ് തോമസ് ഹാൾ: എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം: പതാക ഉയർത്തൽ- 9.00, കൗൺസിൽയോഗം 10.00, പ്രതിനിധിസമ്മേളനം- 3.00. വള്ളിയൂർക്കാവ് ആറാട്ടുത്സവം: മേലേക്കാവിൽ ചിത്രരചനാമത്സരം- 10.00, അന്നദാനം- 12.30, താഴേക്കാവിൽ അരങ്ങേറ്റം- വൈകീട്ട് 6.00, കരോക്കെ ഗാനമേള- 8.00, നാടൻപാട്ട്- 9.00. മാനന്തവാടി എൽ.എഫ്. യു.പി. സ്കൂൾ: മാനന്തവാടി സബ് ഡിസ്ട്രിക്ട് സ്റ്റുഡന്റ്സ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എം.എസ്.എസ്.ഐ.പി.) പ്രഖ്യാപനം- 2.00. മാനന്തവാടി ഗവ. യു.പി. സ്കൂൾ: മാനന്തവാടി നഗരസഭ ‘കിളിക്കൊഞ്ചൽ’ അങ്കണവാടി കലോത്സവം- 2.00.
Mar 18, 2023
കല്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥിന്റെ സിറ്റിങ്- 10.30
Mar 14, 2023
പുത്തൻകുന്ന് നെല്ലിവയലിടം കണ്ടംപുലി കരിംപുലി ഭഗവതി ക്ഷേത്രം: തിറ മഹോത്സവം. തിറ, ഗുരുസി-6.00
Mar 12, 2023
കൈനാട്ടി ടൗൺ: പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മാലിന്യനിർമാജനം .6.30 കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം: സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് .10.00 കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം: എം.പി. വീരേന്ദ്രകുമാർ ഹാൾ: പുസ്തകചർച്ച .3.00 പുത്തൻകുന്ന് നെല്ലിവയലിടം കണ്ടംപുലി കരിംപുലി ഭഗവതിക്ഷേത്രം: തിറയുത്സവം. തിറ, കാവുതീണ്ടൽ, എഴുന്നള്ളത്ത് .3.00 കല്ലൂർ ഭഗവതിക്ഷേത്രം: വിളക്ക് മഹോത്സവം. കുട്ടിച്ചാത്തൻ കനലാട്ടം, അന്നദാനം .4.00.
Mar 11, 2023
മുഖവയൽ അതിരാളൻ ക്ഷേത്രം: തിറമഹോത്സവം. വെള്ളാട്ട്, കോൽക്കളി, അന്നദാനം, കലാപരിപാടികൾ-7.00
Mar 06, 2023
സുൽത്താൻബത്തേരി ടി.എച്ച്.എസ്. ആൻഡ് വി.എച്ച്.എസ്.എസ്. :കേരള സ്റ്റേറ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലാബ് ടെക്നിക്കൽ അസിസ്റ്റൻറ്സ് യൂണിയൻ ജില്ലാ കൺവെൻഷനും സാബു കെ. മാത്യു അനുസ്മരണവും-9.30 ചള്ളുവോട് ഭഗവതിക്ഷേത്രം: വെള്ളാട്ട് മഹോത്സവം. അന്നദാനം, നീരാട്ട് എഴുന്നള്ളത്ത്, വെള്ളാട്ട്. 4.00
Mar 05, 2023
ചള്ളുവോട് ഭഗവതിക്ഷേത്രം: വെള്ളാട്ട് മഹോത്സവം. കൊടിയേറ്റം, എഴുന്നള്ളത്ത്, അന്നദാനം, കലാപരിപാടികൾ. 8.00. കരടിക്കൊല്ലി ദുർഗാ ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. വിശേഷാൽപൂജകൾ. 6.00 വരദൂർ അനന്തനാഥസ്വാമിക്ഷേത്രം: വാർഷികപൂജ. 8.00
Mar 04, 2023
ചുള്ളിയോട് കോട്ടയിൽ ഭഗവതിക്ഷേത്രം: പ്രതിഷ്ഠാ വാർഷിക മഹോത്സവം. സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ-5.00 ജില്ലാപഞ്ചായത്ത് ഓഫീസ്: ജില്ലാ സാക്ഷരതാസമിതി യോഗം. 11.30. പടിഞ്ഞാറത്തറ മാടത്തുംപാറ പരദേവതാക്ഷേത്രം: ആറാട്ടുമഹോത്സവം. മഹാഗണപതിഹോമം, മലക്കാരിക്ക് വിശേഷാൽപൂജ, ആറാട്ടെഴുന്നള്ളത്. രാവിലെ 6.00 മുതൽ
Mar 01, 2023
പടിഞ്ഞാറത്തറ മടത്തുംപാറ പരദേവതാക്ഷേത്രം ആറാട്ടുത്സവം: കലാശാഭിഷേകം-11.00, അന്നദാനം-1.00, ദീപാരാധന-6.20. മാനന്തവാടി താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രോത്സവം:പൊങ്കാല സമർപ്പണം-10.00, അന്നദാനം-1.00, നൃത്തസന്ധ്യ-7.00. കല്പറ്റ മണിയങ്കോട്ടപ്പൻ ക്ഷേത്രം:ഉത്സവാഘോഷം. ആറാട്ട് -8.00
Feb 28, 2023
മാടത്തുംപാറ പരദേവതാ ക്ഷേത്രം: ആറാട്ട് മഹോത്സവം 10.30, കൊടിമരം എഴുന്നള്ളിപ്പ്-10.30, അന്നദാനം-1.00.
Feb 27, 2023
ബത്തേരി മാരിയമ്മൻ ക്ഷേത്രം: ക്ഷേത്ര മഹോത്സവം. വിദ്യാഗോപാല മന്ത്രാർച്ചന, സാംസ്കാരിക സമ്മേളനം, നൃത്തനൃത്യങ്ങൾ, ഗ്രാമഫോൺ നിശ. 6.00 വാകേരി ശ്രീനാരായണ ഗുരുദേവക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം. വിശേഷാൽ പൂജകൾ, അന്നദാനം. 5.30 മാതമംഗലം ഭഗവതിക്ഷേത്രം: കുംഭഭരണി മഹോത്സവം. തിറ. 7.00 കഴമ്പ് ഭഗവതിക്ഷേത്രം: തിറ മഹോത്സവം. കൊടിയേറ്റ്, പറനിറയ്ക്കൽ, അന്നദാനം, എഴുന്നെള്ളത്ത്, വെള്ളാട്ട്, നൃത്തനൃത്യങ്ങൾ. 5.00.
Feb 26, 2023
ബത്തേരി എടത്തറ ഓഡിറ്റോറിയം: വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം 9.30. ബത്തേരി മാരിയമ്മൻ ക്ഷേത്രം: ക്ഷേത്രമഹോത്സവം. ശനിദോഷ നിവാരണപൂജ, നൃത്തനൃത്യങ്ങൾ 6.00. പിണങ്ങോട് ജി.യു.പി. സ്കൂൾ: വാർഷികവും യാത്രയയപ്പും- 4.00
Feb 25, 2023
വൈത്തിരി മാരിയമ്മൻകോവിൽ: കുഭാഭിഷേക മഹോത്സവം. കൊടിയേറ്റം (രാവിലെ 9.00), കരകം ഒരുക്കൽ, കരകം എഴുന്നള്ളത്ത്. 4.00. വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി: വാർഷിക ബിരുദദാന സമ്മേളനം. ഉദ്ഘാടനം. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്. 4.00. ബത്തേരി മാരിയമ്മൻ ക്ഷേത്രം: ക്ഷേത്രമഹോത്സവം. സർവൈശ്വര്യപൂജ, നൃത്തസന്ധ്യ, അരങ്ങേറ്റം-6.00 മാതമംഗലം ഭഗവതിക്ഷേത്രം: കുംഭഭരണി മഹോത്സവം. പതിവുപൂജകൾ, പറനിറയ്ക്കൽ-6.30
Feb 24, 2023
ബത്തേരി മാരിയമ്മൻ ക്ഷേത്രം: ക്ഷേത്രോത്സവം. പതിവുപൂജകൾ, നൃത്താഞ്ജലി, തിരുവാതിര, വിവിധ കലാപരിപാടികൾ-6.00
Feb 23, 2023
ബത്തേരി മാരിയമ്മൻ ക്ഷേത്രം: ക്ഷേത്രമഹോത്സവം. കൊടിയേറ്റം, ഭജന, തിരുവാതിര, നൃത്ത അരങ്ങേറ്റം. 6.00 ബത്തേരി സി.എസ്.ഐ. പാരിഷ് ഹാൾ: കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതിയുടെ ജില്ലാ സമ്മേളനം. ഉദ്ഘാടനം സംസ്ഥാനസെക്രട്ടറി ഇ.എസ്. ബിജു. 9.00
Feb 22, 2023
ഗൂഡല്ലൂർ അരുൾദാരം ശക്തി വിനായകർ ക്ഷേത്രം: അഷ്ടബന്ധമഹാകുംഭാഭിഷേകം മുളപ്പരിപാത്രഘോഷയാത്ര 9.00 വാളാട് കാവുംചോല ശിവക്ഷേത്രം: പുനഃപ്രതിഷ്ഠ നവീകരണ കലശം. വിവിധപൂജകൾ. -6.00
Feb 20, 2023
പൂതാടി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി: മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അൻപുള്ള നോവ്. അമ്പത് നോമ്പിലെ അമ്പത് പുണ്യപ്രവർത്തികളുടെ ഭദ്രാസനതല ഉദ്ഘാടനം. 10.00 ബത്തേരി സെയ്ന്റ് ജോസഫ് ഓഡിറ്റോറിയം: എച്ച്.എസ്.എസ്.ടി.എ. സംസ്ഥാനസമ്മേളനം. സംസ്ഥാന കൗൺസിൽ, സാംസ്കാരികസമ്മേളനം. 9.00
Feb 19, 2023
കല്ലിൻകര മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. രുദ്രാഭിഷേകം, അന്നദാനം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ-5.00 തിരുവണ്ണൂർ മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. പറയെടുപ്പ്, അന്നദാനം, താലപ്രദക്ഷിണം-6.00 കോളിയാടി മഹാദേവി വിഷ്ണു ക്ഷേത്രം: ശിവരാത്രി ഉത്സവം. വിശേഷാൽ പൂജ, അന്നദാനം, താലപ്പൊലി പ്രദക്ഷിണം, കോൽക്കളി നൃത്തം, സാംസ്‌കാരിക സമ്മേളനം-6.00 മൂടക്കൊല്ലി ഓംകാരേശ്വര മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. വിശേഷാൽ പൂജകൾ, ആറാട്ട്, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ-6.00 മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. വിശേഷാൽ പൂജകൾ, കലാപരിപാടികൾ, സാംസ്‌കാരിക സദസ്സ്-5.00 ഗൂഡല്ലൂർ ഗാന്ധിമൈതാനം: ഗൂഡല്ലൂർ ഭൂപ്രശ്നത്തിന്റെ 50-ാം വാർഷികം, സി.പി.എം. കാൽനടപ്രചാരണജാഥ 10.00
Feb 18, 2023
പഴുപ്പത്തൂർ മച്ചിൽ ഭഗവതി ക്ഷേത്രം: തിറ ഉത്സവം. പൂജകൾ, തായമ്പക, കൂട്ടതിറ, ഭഗവതിയുടെ തിറ-8.00 കല്ലിൻകര മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. പതിവ് പൂജകൾ-6.00 തിരുവണ്ണൂർ മഹാശിവക്ഷേത്രം: ശിവരാത്രി ഉത്സവം. കൊടിയേറ്റം, പറയെടുപ്പ്, ചുറ്റുവിളക്ക്-6.00 ഗൂഡല്ലൂർ മൺവയൽ ശുഭാനന്ദാശ്രമം വാർഷികോത്സവവും പുനഃപ്രതിഷ്ഠയും 8.30
Feb 16, 2023
പുല്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ: ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ: 11.00. കോളേരി ശ്രീനാരായണ ഷൺമുഖ ക്ഷേത്രം: ശിവരാത്രി ഉത്സവം. വിളക്കെഴുന്നള്ളിപ്പ്-8.00 പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം: തിരുനാൾ ഉത്സവം-ജപമാല, ദിവ്യബലി, നൊവേന-8.00 കല്ലുവയൽ സെയ്ൻറ് മേരീസ് പള്ളി പാരീഷ് ഹാൾ: കാർഷികോത്സവം-9.00
Feb 14, 2023
പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം: തിരുനാൾ മഹോത്സവം. ജപമാല, ദിവ്യബലി, നൊവേന. 3.00. മുട്ടിൽ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രം: ക്ഷേത്രോത്സവം. രാവിലെമുതൽ
Feb 09, 2023
കല്പറ്റ സിജി ഹാൾ: മലയാള ഐക്യവേദി-വിദ്യാർഥി മലയാളവേദി ജില്ലാസമ്മേളനം. 4.00. മുട്ടിൽ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രം: ഉത്സവം. രാവിലെമുതൽ പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം: തിരുനാൾ മഹോത്സവം. ദിവ്യബലി. 3.00 സുൽത്താൻബത്തേരി: മർകസുദ്ദഅ്‍വ: സനദ് ദാനസമ്മേളനം. 5.00.
Feb 08, 2023
പുല്പള്ളി എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് ജൈവ പച്ചക്കറി വിളവെടുപ്പ്: 10.30. മുട്ടിൽ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രം: ക്ഷേത്രോത്സവം. കൊടിയേറ്റം-7.00 സുൽത്താൻബത്തേരി: മർകസുദ്ദഅ്‍വ നാലാം സനദ് ദാന സമ്മേളനം. വിജ്ഞാനവിരുന്ന്-7.00 പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം: തിരുനാൾ മഹോത്സവം. ദിവ്യബലി-3.00
Feb 07, 2023
കാര്യമ്പാടി മാതമൂല നാഗമാതാ നാഗരാജാ ക്ഷേത്രം: ആയില്യം മഹോത്സവം. നൂറും പാലും, അന്നദാനം, സർപ്പബലി. 6.00
Feb 06, 2023
കാര്യമ്പാടി മാതമൂല നാഗമാതാ നാഗരാജ ക്ഷേത്രം: ആയില്യം മഹോത്സവം. മാതൃസമിതി ഉദ്ഘാടനം, ആധ്യാത്മികപ്രഭാഷണം, അന്നദാനം, കളമെഴുത്തും പാട്ടും- 6.00 കാക്കവയൽ കല്ലുപാടി സുബ്രഹ്മണ്യ സ്വാമിക്ഷേത്രം: തൈപ്പൂയ മഹോത്സവം. പറനിറയ്ക്കൽ- 8.30. വൈത്തിരി സെയ്‌ന്റ് മേരീസ് ദേവാലയം: തിരുനാൾ മഹോത്സവം. ആഘോഷമായ തിരുനാൾ കുർബാന- 10.00 പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രം: കൊടിയേറ്റ് മഹോത്സവം. പറയളവ്- 11.00 കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂൾ: 1966-97 എസ്.എസ്.എൽ.സി. ബാച്ചിന്റെ പൂർവവിദ്യാർഥിസംഗമം. ‘ഹൃദയാങ്കണം’- 10.00 കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന ദേവാലയം: തിരുനാൾ. ആഘോഷമായ വിശുദ്ധകുർബാന- 9.30, 4.30.
Feb 05, 2023
പഴുപ്പത്തൂർ സുബ്രഹ്മണ്യക്ഷേത്രം: തൈപ്പൂയ്യ മഹോത്സവം. സർവൈശ്വര്യ പൂജ, അന്നദാനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ .5.30 നമ്പ്യാർകുന്ന് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: തൈപ്പൂയ്യ മഹോത്സവം. പതിവുപൂജകൾ, അന്നദാനം, ഭഗവതിസേവ, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ .6.00 നമ്പിക്കൊല്ലി സുബ്രഹ്മണ്യക്ഷേത്രം: തൈപ്പൂയ്യ മഹോത്സവം. പതിവുപൂജകൾ .6.00 പൊൻകുഴി ശ്രീരാമക്ഷേത്രം: ശബരിമല ഇടത്താവള നിർമാണ ഉദ്ഘാടനം- 10.00 കാര്യമ്പാടി മാതമൂല നാഗമാതാ നാഗരാജാ ക്ഷേത്രം: സാംസ്കാരിക സമ്മേളനം, അന്നദാനം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ- 6.00 കല്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയം: കെ.എസ്.ഇ.ബി. ജില്ലാതല ശില്പശാല. ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ. 2.30
Feb 04, 2023
പുളിയാർമല അനന്തനാഥസ്വാമി ജൈനക്ഷേത്രം: 90-ാം വാർഷികാഘോഷം. ധാർമികസമ്മേളനം. കർണാടക അരതിപുരയിലെ സ്വസ്തിശ്രീ ശ്രീ ശ്രീ സിദ്ധാന്തകീർത്തി സ്വാമി, എ.എൻ.എസ്.ഡി. ട്രസ്റ്റ് പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. 12.00. പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയം: തിരുനാൾ മഹോത്സവം. ജപമാല, ദിവ്യബലി, നൊവേന. 5.00. കണിയാമ്പറ്റ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രം: കൊടിയേറ്റ് മഹോത്സവം. രാവിലെ 8.30 മുതൽ
Feb 03, 2023
പുല്പള്ളി എസ്.എൻ. കോളേജ് ആരോഗ്യശില്പശാല: 2.00.
Jan 30, 2023
കൊളഗപ്പാറ സെയ്ന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി: മോർ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാൾ. പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന, സമ്മാനദാനം. 6.45 ബത്തേരി അസംപ്ഷൻ ഫോനോന ദേവാലയം: തിരുനാൾ മഹോത്സവം. വിശുദ്ധ കുർബാന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, നേർച്ചഭക്ഷണം. 6.30
Jan 29, 2023
വെണ്ടോൽ മഹാവിഷ്ണുക്ഷേത്രം: അഷ്ടബന്ധ നവീകരണകലശം. വിശേഷാൽപൂജകൾ, മാതൃപൂജ, അന്നദാനം, ഓട്ടൻതുള്ളൻ-6.00 പൂതാടി ക്ഷേത്രം: നവീകരണകലശം. വിശേഷാൽപൂജകൾ, അന്നദാനം, പ്രഭാഷണം-5.00ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയം: തിരുനാൾ മഹോത്സവം. ആരാധന, ജപമാല, വിശുദ്ധകുർബാന, നൊവേന-6.15 വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം: യാത്രയയപ്പും സ്കൂൾ വാർഷികവും ‘ഹൃദ്യം’ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ.- 3.00ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്, കല്പറ്റ: ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്കപരിപാടിയുടെ നേതൃസംഗമം. രമ്യ ഹരിദാസ് എം.പി. 10.00.കല്പറ്റ: പി.എ. മുഹമ്മദ് അനുസ്മരണം. ഉദ്ഘാടനം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. 4.00.കല്പറ്റ മണിയങ്കോട്: വാടോത്ത് കരിയാത്തൻകാവ് തിറമഹോത്സവം. കൊടിയേറ്റം, നാഗപൂജ, സഹസ്രദീപ സമർപ്പണം, വെള്ളാട്ടം, തിറ. രാവിലെ 9.30 മുതൽ. കാപ്പംകൊല്ലി വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം: പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ. രാവിലെ 9.00. മുതൽ.
Jan 21, 2023
വെണ്ടോൽ മഹാവിഷ്ണുക്ഷേത്രം: അഷ്ടബന്ധ നവീകരണ ബ്രഹ്മകലശം. -6.00 പൂതാടി ക്ഷേത്രം: നവീകരണകലശം. വിശേഷാൽ പൂജകൾ, അന്നദാനം, ഭഗവതിസേവ -5.00 ഗൂഡല്ലൂർ ശ്രീശക്തിമുനീശ്വരൻ കോവിൽ :വാർഷികാഘോഷം കൊടിയേറ്റം രാവിലെ 7.00.
Jan 20, 2023
പൂതാടി ക്ഷേത്രം: നവീകരണ കലശം. വിശേഷാൽ പൂജകൾ, കലവറ നിറയ്ക്കൽ. 6.00 വെണ്ടോൽ മഹാവിഷ്ണുക്ഷേത്രം: അഷ്ടബന്ധ നവീകരണ ബ്രഹ്മകലശം. വിശേഷാൽപൂജകൾ, വിഷ്ണു അഷ്ടോത്തര ശതനാമാർച്ചന, അന്നദാനം, സംഗീതാർച്ചന. 6.00 മുണ്ടേരി അർബൻ പ്രാഥമികാരോഗ്യകേന്ദ്രം: കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടി; ജില്ലാതല ഉദ്ഘാടനം. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ. 11.30.
Jan 19, 2023
കാവുംമന്ദം ലൂർദ്മാതാ ഓഡിറ്റോറിയം: തരിയോട് പഞ്ചായത്ത് തല എ.ബി.സി.ഡി. ക്യാമ്പ്. 10.00. കാപ്പംകൊല്ലി വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം: തിരുനാൾ മഹോത്സവം. ജപമാല, ദിവ്യബലി, നൊവേന. 5.00. വെണ്ടോൽ മഹാവിഷ്ണുക്ഷേത്രം: അഷ്ടബന്ധ നവീകരണ ബ്രഹ്മകലശം. വിശേഷാൽപൂജകൾ, സർവൈശ്വര്യപൂജ, ഉദ്ഘാടന സമ്മേളനം, സർഗസംഗമം.6.00.
Jan 17, 2023
കല്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയം: സോഷ്യലിസ്റ്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന ഇ.കെ. മാധവന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള. 10.00
Jan 15, 2023
സുൽത്താൻബത്തേരി അധ്യാപകഭവൻ: സാർഥകം വിദ്യാഭ്യാസ സെമിനാർ. ഉദ്ഘാടനം കളക്ടർ എ. ഗീത-10.00 കല്പറ്റ ഹരിതഗിരി ഹോട്ടൽ: കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും വയനാട് ചേംബർ ഓഫ് കൊമേഴ്‌സും ചേർന്ന് നടത്തുന്ന റീട്ടെയിലർ ട്രെയിനിങ് പ്രോഗ്രാം-10.00
Jan 11, 2023
കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗാലറി: കേരള ലളിതകലാ അക്കാദമി ‘വീടകത്തെ കല’ എന്ന പേരിൽ നടത്തിയ ക്യാമ്പിലെ കലാസൃഷ്ടികളുടെ പ്രദർശനം. ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി- 4.00
Jan 09, 2023
കല്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ: സ്കൂളിൽ രജിസ്റ്റർചെയ്തിട്ടുള്ള സ്കോൾ ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾ- 9.30.
Jan 08, 2023
വാകേരി സെയ്ന്റ് ആന്റണീസ് ദേവാലയം: തിരുനാൾ ആഘോഷം. ജപമാല, വിശുദ്ധ കുർബാന, നൊവേന-4.30 വാഴവറ്റ പാക്കം സെയ്ന്റ് ആന്റണീസ് ദേവാലയം: തിരുനാൾ മഹോത്സവം. ജപമാല, ദിവ്യബലി, നൊവേന. 4.00. ചുണ്ടേൽ പള്ളി: വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം. ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം. രാവിലെ 11.00, 5.00.
Jan 04, 2023
കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രം: ലബോറട്ടറിയുടെ ഉദ്ഘാടനം. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി-10.00 പാക്കം (വാഴവറ്റ) വിശുദ്ധ അന്തോണിസിന്റെ ദേവാലയം: തിരുനാൾമഹോത്സവം. ജപമാല-4.30. കല്പറ്റ മണിയങ്കോട്ടപ്പൻ ക്ഷേത്രം: ലക്ഷംദീപം സമർപ്പണം-6.00 ചുണ്ടേൽ പള്ളി: വിശുദ്ധ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം-ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം-11.00 വാളൽ നീരൂർ ശിവക്ഷേത്രം: വേദ പാരായണം -8.30.
Jan 03, 2023
കുറുമ്പാലക്കോട്ട അറയിൽ ഭഗവതിക്ഷേത്രം: ലക്ഷം ദീപസമർപ്പണം-6.30 കോട്ടത്തറ നീരൂർ ശിവക്ഷേത്രം: വേദപാരായണ യജ്ഞം- വേദപാരായണം-7.30 പാക്കം വിശുദ്ധ അന്തോണീസിന്റെ ദേവാലയം: തിരുനാൾ മഹോത്സവം. കൊടിയേറ്റം-4.30
Jan 01, 2023
മാനന്തവാടി പഴശ്ശി പാർക്ക്: ഒ.ആർ. കേളു എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഓപ്പൺസ്റ്റേജിന്റെ ഉദ്ഘാടനം. 4.00 പുല്പള്ളി എസ്.എൻ. ബാലവിഹാർ: സി.ഐ.ടി.യു. തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി രൂപവത്കരണയോഗം: 10.00.
Dec 31, 2022
കൊളഗപ്പാറ ഹിൽഡിസ്ട്രിക് ക്ലബ്ബ്: യു.എഫ്.പി.എ. വാർഷിക സമ്മേളനം. ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ. 10.00 ബത്തേരി ശ്രേയസ് സോഷ്യൽ സർവീസ് സെന്റർ: സി.എസ്.ഐ. മലബാർ മഹായിടവകയിലെ സൺഡേ സ്കൂൾ ചിൽഡ്രൻസ് ക്യാമ്പ്. 10.00
Dec 29, 2022
ബത്തേരി മഹാഗണപതി ക്ഷേത്രം: മണ്ഡലമഹോത്സവ സമാപനപരിപാടികൾ. മഹാഗണപതിഹോമം, കളഭാഭിഷേകം, ചതുശ്ശത പായസനിവേദ്യം, കേളികൊട്ട്, അയ്യപ്പസ്വാമിക്ക് എഴുന്നള്ളിപ്പ്- 6.00
Dec 27, 2022
കല്പറ്റ ലളിത് മഹൽ ഓഡിറ്റോറിയം: കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനസമ്മേളനം. ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ-4.00
Dec 19, 2022
കല്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയം: സോഷ്യലിസ്റ്റ് സ്റ്റഡിസെന്റർ വയനാട് അരങ്ങിൽ ശ്രീധരൻ അനുസ്മരണസമ്മേളനം. 10.00
Dec 13, 2022
കല്പറ്റ: സി.പി.എം. കല്പറ്റ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ-4.00 കല്പറ്റ മകരജ്യോതി ഹാൾ: കല്പറ്റ സേവാഭാരതി യൂണിറ്റിന്റെ ലഹരി വിരുദ്ധ കുടുംബസംഗമം-2.30
Dec 11, 2022
സുന്നിമഹല്ല് ഫെഡറേഷൻ കല്പറ്റ ഓഫീസ്: ജില്ലാ പ്രവർത്തക സമിതിയോഗം. 2.30. എൻ ഊര് ഗോത്രപൈതൃക ഗ്രാമം: ഞങ്ങ ഗോത്രവർഗ കലോത്സവം. ഉദ്ഘാടനം കളക്ടർ എ. ഗീത. രാവിലെ 9.30. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ: ഡി.സി.സി. യുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പ്.- ലക്ഷ്യ 2024. ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ. 9.00. പത്മപ്രഭ ഗ്രന്ഥാലയം: എം.പി. വീരേന്ദ്രകുമാർ ഹാൾ, ‘മൗനത്തിന്റെ മറുപുറം’ പുസ്തകചർച്ച 3.00 മേപ്പാടി എം.സി.എഫ്. പബ്ലിക് സ്കൂൾ: കെ.എൻ.എം. മർക്കസുദ്ദഅവ ജില്ലാ സർഗോത്സവ്. 9.00. ചീരാൽ അയ്യപ്പ ഭജനമഠം: അയ്യപ്പൻവിളക്ക് മഹോത്സവം. പൂജകൾ, അന്നദാനം, പാലക്കൊമ്പ് എഴുന്നള്ളത്ത്, കലാപരിപാടികൾ- 6.00 മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: തൊഴിൽസഭ. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. 10.30.
Dec 10, 2022
പൊഴുതന എട്ടാംവാർഡിലെ എച്ച്.എം.എൽ. പ്ലാന്റേഷൻ: ചെടികളെ പരിപാലിക്കാൻ ഡ്രോണുകൾ പ്രദർശനവും പരിചയപ്പെടുത്തലും. 9.00. കല്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ: കേരളോത്സവം സ്റ്റേജിതര മത്സരങ്ങൾ. 10.00.
Dec 09, 2022
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും. കളക്ടർ എ. ഗീത. 12.30.
Dec 07, 2022
ജില്ലാ ആസൂത്രണസമിതി ഹാൾ: പട്ടികജാതി-പട്ടികവർഗ ക്ഷേമസമിതി തെളിവെടുപ്പ്- 10.00. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ: ‘ആരോഗ്യ പെരുമ’- പാവനാടക കാമ്പയിൻ ജില്ലാതല ഉദ്ഘാടനം. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി-10.00 വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ: മാനന്തവാടി ബ്ലോക്ക്തല കേരളോത്സവം. ഫുട്‌ബോൾ മത്സരം-10.00 പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാൾ: നവകേരളം തദ്ദേശകം 2.0. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ മന്ത്രി എം.ബി. രാജേഷ്-10.00
Nov 24, 2022
ഗൂഡല്ലൂർ പുതിയ ബസ് സ്റ്റാൻഡ് കമ്യൂണിറ്റി പരിശീലനകേന്ദ്രം: സേവാലയ ഭാരതിയാർ സമീരറ്റൻ കമ്യൂണിറ്റി കോളേജ് വിദ്യാർഥികൾക്ക് വ്യക്തിത്വവികസന ക്യാമ്പ്11.00
Nov 17, 2022
കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ: മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം. പതാകയുയർത്തൽ- രാവിലെ 9.30, ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ.-6.00 പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രം: അഷ്ടമംഗല്യ സ്വർണപ്രശ്നം- 8.00.
Nov 14, 2022
സുൽത്താൻബത്തേരി എടത്തറ ഓഡിറ്റോറിയം: ദി പെന്തെക്കോസ്ത് മിഷൻ ബത്തേരി ലോക്കൽ സഭയുടെ ബൈബിൾ കൺവെൻഷൻ. സംയുക്ത ആരാധന-9.00
Nov 13, 2022
കല്പറ്റ എം.ജി.ടി. ഓഡിറ്റോറിയം :സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ 23-ാമത് വാർഷിക സമ്മേളനം. ഉദ്ഘാടനം- മന്ത്രി റോഷി അഗസ്റ്റിൻ -3.00 കല്പറ്റ വുഡ്‍ലാൻഡ് ഹോട്ടൽ: കേരള സംസ്ഥാന ചെറുകിടവ്യവസായ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംസ്ഥാന ഡയറക്ടറി പ്രകാശനവും-1.30 മാനന്തവാടി സെയ്‌ന്റ് തോമസ് ഓർത്തഡോക്സ് പള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓർമപ്പെരുന്നാൾ. വിശുദ്ധ മൂന്നിൻമേൽ കുർബാന-8.00, തിരുനാൾ കൊടിയേറ്റ്-9.30. കാട്ടിക്കുളം എസ്.എൻ.ഡി.പി. ഹാൾ: കെ.എസ്.ടി.എ. ജില്ലാസമ്മേളനം സ്വാഗതസംഘം രൂപവത്കരണയോഗം-4.00.
Nov 10, 2022
ബത്തേരി ഫാ. മത്തായി നൂറനാൽ ഓഡിറ്റോറിയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബത്തേരി ഭദ്രാസനത്തിൽനിന്ന് സ്ഥലംമാറിപ്പോകുന്ന ബിഷപ്പ് ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായ്ക്കും പുതുതായി ചുമതലയേറ്റ ബിഷപ്പ് ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കും സ്വീകരണവും യാത്രയയപ്പും. 3.00 ബത്തേരി മുനിസിപ്പൽ ഓഡിറ്റോറിയം: കേരള അക്കാദമി ഓഫ് എൻജിനിയറിങ് ബത്തേരി പ്രസ് ക്ലബ്ബിന്റേയും നഗരസഭയുടേയും സഹകരണത്തോടെ നടത്തുന്ന സംസ്ഥാനതല പ്രൊഫ. നാടക മത്സരം. ദൈവംതൊട്ട ജീവിതം-6.30
Nov 09, 2022
ബത്തേരി മുനിസിപ്പൽ ടൗൺഹാൾ: കേരള അക്കാദമി ഓഫ് എൻജിനിയറിങ് ബത്തേരി പ്രസ് ക്ലബ്ബിന്റെയും നഗരസഭയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരം. പ്രകാശം പരത്തുന്ന വീട്-6.30
Nov 07, 2022
സുൽത്താൻബത്തേരി റീജൻസി ഹോട്ടൽ ഓഡിറ്റോറിയം: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ജില്ലാ കുടുംബ സംഗമം. പ്രഭാഷണം. ഗുരുപ്രസാദ് സ്വാമികൾ. 10.30. കല്പറ്റ സിവിൽ സ്റ്റേഷൻ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാൾ: പുരോഗമന കലാസാഹിത്യസംഘം, ലൈബ്രറി കൗൺസിൽ, ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവ ചേർന്നുള്ള സാംസ്കാരികമുന്നണി രൂപവത്കരണ കൺവെൻഷൻ. 2.30 കല്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂളിന് സമീപം: റോഡ് സുരക്ഷ, ട്രാഫിക് ബോധവത്കരണപരിപാടി ജില്ലാതല ഉദ്ഘാടനം. ജില്ലാ പോലീസ് മേധാവി. ആർ. അരവിന്ദ്. 10.30. കല്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിനു സമീപം: ഡാം സ്ക്വയർ അപ്പാർട്ട്‌മെന്റ്‌സിന്റെ താക്കോൽ കൈമാറൽ: ടി. സിദ്ദിഖ് എം.എൽ.എ. 3.30. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി കബനി ഹാൾ: വിവരാവകാശനിയമം ഏകദിന ശില്പശാല-10.00 കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ട്: സിനിമാതാരം അബുസലീമിന് ആദരം.-6.00.
Nov 05, 2022
ജില്ലാ മൃഗാശുപത്രി കല്പറ്റ: ഹൈടെക് ലബോറട്ടറിയുടെ ഉദ്ഘാടനവും ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനവും. മന്ത്രി ജെ. ചിഞ്ചുറാണി- 2.00 മാനന്തവാടി ഗവ. കോളേജ്: ഇംഗ്ളീഷ് വിഭാഗം കേന്ദ്രസാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ.- 10.00
Nov 03, 2022
ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാൾ കല്പറ്റ: തൊഴിൽദായകപദ്ധതികൾ പരിചയപ്പെടുത്തുന്നതിനുള്ള ബോധവത്കരണ സെമിനാർ. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ-10.30.
Oct 31, 2022
പുത്തുമല ദുരന്തഭൂമി: 2019-ലെ പ്രളയദുരിത ബാധിതരുടെ കർഷക കൺവെൻഷൻ-2.00 വയനാട് ഗവ. എൻജി. കോളേജ്, തലപ്പുഴ: ഗവ. എൻജി. കോളേജ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിക്കുന്ന ‘വ്യൂഹ’ ടെക്‌നിക്കൽ ഫെസ്റ്റ്- 9.30. വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം: വള്ളിയൂർക്കാവ് സംരക്ഷണസമിതിയുടെ നാമജപയജ്ഞം- 9.30. ചെറൂർ സെയ്‌ന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓർമപ്പെരുന്നാൾ. കൊടിയേറ്റ്- 10.30. പുല്പള്ളി ഷെഡ് സ്വരാജ് വായനശാല: ലഹരിവിരുദ്ധ സെമിനാർ-3.00.
Oct 30, 2022
കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം: ഗോത്രവിഭാഗങ്ങൾക്കുള്ള ഇ-ലേണിങ് സെന്റർ ഉദ്ഘാടനം. ഒ.ആർ. കേളു എം.എൽ.എ.-2.00.
Oct 28, 2022
ഇരുളം ടൗൺ: സി.പി.എം. രാഷ്ട്രീയവിശദീകരണയോഗം: 4.00. മുള്ളൻകൊല്ലി ഇരിപ്പൂട് കോളനി പൈതൃകഭവനം ഉദ്ഘാടനം: 4.00. പുല്പള്ളി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയം എ.ഐ.ഡി.ഡബ്ള്യു.എ. സ്ത്രീസമൂഹം പരിപാടി: 10.00. കല്പറ്റ എം.ജി.ടി. ഓഡിറ്റോറിയം: ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം. ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.- 10.00 പനമരം ബദ്റുൽ ഹുദാ: ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ-4.00
Oct 24, 2022
പയ്യമ്പള്ളി-പുതിയിടം കപ്പേള: വിശുദ്ധ യൂദാശ്ലീഹയുടെ തിരുനാൾ. ജപമാല- 4.30, വിശുദ്ധകുർബാന, സന്ദേശം നൊവേന- 5.00. കല്പറ്റ ഹൊറൈസൺ ടവർ: ജെ.സി.ഐ. കല്പറ്റയുടെ പുതിയ ഓഫീസ് ജേസീഭവൻ ഉദ്ഘാടനം എം.വി. ശ്രേയാംസ് കുമാർ.- 4.00 മീനങ്ങാടി പൊതുസ്റ്റേജ്: ലൈബ്രറി കൗൺസിലിന്റെ ചരിത്രോത്സവം. ഡോ.പി.ജെ. വിൻസെന്റ്. 4.00.
Oct 22, 2022
കല്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടൽ: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ജില്ലാതല പരിശീലനം. ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ.- 10.00 തൃശ്ശിലേരി ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയം: കേരളസാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പി. വത്സലയുടെ ‘നെല്ല്’ നോവലിന്റെ 50-ാം വാർഷികാഘോഷം- 2.00 വെണ്ണിയോട് വിശുദ്ധ മദർ തെരേസ തീർഥാടനകേന്ദ്രം: തിരുനാൾ ആഘോഷവും നൊവേനയും. ജപമാല-10.00 മുണ്ടേരി മിനികോൺഫറൻസ് ഹാൾ (പഴയ കേന്ദ്രീയവിദ്യാലയം): കല്പറ്റ നഗരസഭയിലെ എ.ബി.സി.ഡി. ക്യാമ്പ്-10.00
Oct 19, 2022
മേപ്പാടി സെയ്ന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ: വൈത്തിരി ഉപജില്ലാ ശാസ്ത്രമേള. 9.30 കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ: മാനന്തവാടി ഉപജില്ലാസ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവത്കരണയോഗം. 2.00 വെണ്ണിയോട് വിശുദ്ധ മദർതെരേസ തീർഥാടന കേന്ദ്രം: തിരുനാൾ ആഘോഷവും നൊവേനയും. ജപമാല. 4.00.
Oct 18, 2022
മാനന്തവാടി ആർട്ട് ഗാലറി: ലളിതകലാ അക്കാദമിയുടെ കളിമൺ ശില്പശാല-10.00. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം: അധ്യാപകസംഘടനാ പ്രതിനിധിയോഗം. 3.00. മേപ്പാടി സെയ്ൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ: വൈത്തിരി ഉപജില്ലാ ശാസ്ത്രമേള. 10.00. കല്പറ്റ മലബാർ ഗോൾഡ്സ് ആൻഡ് ഡയമണ്ട്സ്: ബ്രൈഡൽ ജൂവലറി ഷോ. 10.00 വെണ്ണിയോട് വിശുദ്ധ മദർതെരേസാ തീർഥാടനകേന്ദ്രം: തിരുന്നാൾ ആഘോഷം. 4.00.
Oct 17, 2022
കല്പറ്റ ഇന്ദ്രിയ: ഡിജിറ്റലി കണക്ടഡ് ട്രൈബൽ കോളനി പദ്ധതി ഉദ്ഘാടനം. മന്ത്രി കെ. രാധാകൃഷ്ണൻ. 10.00. സുൽത്താൻബത്തേരി സി.സി. : ആവയൽ, സി.സി. എന്നിവിടങ്ങളിലെ മാതൃകാ പുനരധിവാസ ഭവനങ്ങളുടെ കൈമാറ്റം. മന്ത്രി കെ. രാധാകൃഷ്ണൻ. 11.30 മാനന്തവാടി ആർട്ട് ഗാലറി: കേരള ലളിതകലാ അക്കാദമിയുടെ കളിമൺ ശില്പശാല ചമതി. 10.00. കണിയാമ്പറ്റ യു.പി. സ്കൂൾ: കമ്പളക്കാട് ജനമൈത്രി പോലീസിന്റെ അഖില വയനാട് വടംവലി മത്സരം. 4.00. മീനങ്ങാടി പഞ്ചായത്ത് ശിശുമന്ദിരം: ടി.ബി.എസ്.കെ. ജില്ലാ കൺവെൻഷൻ. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ. 10.00. കല്പറ്റ ജ്വാലാ ഓഫീസ്: ഗ്രീൻ കേരളമൂവ്മെന്റിന്റെ ആഗോളതാപനം കാലാവസ്ഥാവ്യതിയാനം കാർഷിക പ്രതിസന്ധി സെമിനാർ, വിഴിഞ്ഞം സമര ഐക്യദാർഢ്യം ആലോചനായോഗം. 2.00. വെണ്ണിയോട് വിശുദ്ധ മദർതെരേസാ തീർഥാടനകേന്ദ്രം: തിരുനാൾ ആഘോഷവും നൊവേനയും. 4.00. കല്പറ്റ മെൻലോ പാർക്ക് കോച്ചിങ് സെന്റർ: വയനാട് എൽ.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ:280/2018) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം- 11.00
Oct 16, 2022
സുൽത്താൻബത്തേരി ഡോൺബോസ്കോ കോളേജ്: നാഷണൽ ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ്-9.30 ഓടപ്പള്ളം ഗവ. ഹൈസ്കൂൾ: നന്മയുടെ നേതൃത്വത്തിൽ മജീഷ്യൻ ശശി താഴത്തുവയലിന്റെ ബോധവത്കരണ സന്ദേശപ്രചാരണയാത്ര. ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. 12.30. കല്പറ്റ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം: ബ്രൈഡൽ ജ്വല്ലറി ഷോ. 10.30. വെണ്ണിയോട് വിശുദ്ധ മദർതെരേസാ തീർഥാടന കേന്ദ്രം: തിരുനാൾ ആഘോഷവും നൊവേനയും. 4.00. കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗാലറി: ‘ചമതി’ കളിമൺ കലാശില്പശാല. ഉദ്ഘാടനം വി. ശിവദാസൻ എം.പി. 11.00. വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ: മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവം. 9.00
Oct 14, 2022
മാനന്തവാടി ഗവ. കോളേജ് സ്കിൽ പാർക്ക് : കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നൈപുണി പരിശീലനം. ഉദ്ഘാടനം ഒ.ആർ. കേളു എം.എൽഎ. - 11.00 സുൽത്താൻബത്തേരി ഡോൺബോസ്കോ കോളേജ്: നാഷണൽ ഇന്റർകൊളീജിയറ്റ് ഫെസ്റ്റ്-9.30 മാനന്തവാടി ഗ്രീൻസ് റെസിഡൻസി ഓഡിറ്റോറിയം: മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് നിക്ഷേപക സംഗമം-10.00 വെണ്ണിയോട് വിശുദ്ധ മദർ തെരേസ തീർഥാടന കേന്ദ്രം: തിരുനാൾ ആഘോഷവും നൊവേനയും. കൊടിയേറ്റ്-4.30 കല്പറ്റ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാൾ: നീർത്തടാധിഷ്ഠിത സമഗ്രവികസനപദ്ധതി നീരുറവുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം. 11.00
Oct 13, 2022
പുല്പള്ളി: സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ച് പ്രകടനം, പൊതുസമ്മേളനം- 3.30 കല്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയം: സോഷ്യലിസ്റ്റ് സ്റ്റഡിസെന്റർ ജില്ലാ കമ്മിറ്റി ഡോ. റാം മനോഹർ ലോഹ്യ 55-ാം ചരമവാർഷികാചരണം. ഉദ്ഘാടനം ഡോ. വർഗീസ് ജോർജ്-11.00 മാനന്തവാടി ജി.വി.എച്ച്.എസ്. മൈതാനം: ഉപജില്ലാ സ്കൂൾ കായികമേള. സമാപനസമ്മേളനം-4.00
Oct 12, 2022
പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റ്: ജില്ലാ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ്. 9.00. മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജ്: എസ്.എഫ്.ഐ. ജില്ലാജാഥ ഉദ്ഘാടനം. 4.00. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്: മാനന്തവാടി ഉപജില്ലാ സ്കൂൾ കായികമേള- 7.00 വയനാട് ഗവ. എൻജിനിയറിങ് കോളേജ്: ലിറ്റററി ക്ലബ്ബ് ഉദ്ഘാടനം. അസാപ് ഹാൾ- 5.30 സുൽത്താൻബത്തേരി സർവജന ഹൈസ്കൂൾ: സ്കൂൾ ദുരന്തനിവാരണ ക്ലബ്ബ് ഉദ്ഘാടനം. കളക്ടർ എ. ഗീത- 11.00
Oct 11, 2022
മാനന്തവാടി ജി.വി.എച്ച്.എസ്.എസ്: മാനന്തവാടി ഉപജില്ലാ സ്കൂൾ കായികേമേള. ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ. 11.00 കല്പറ്റ കളക്ടറേറ്റ് കോൺഫറൻസ്ഹാൾ: സംസ്ഥാന വിവരാവകാശകമ്മിഷണർ സിറ്റിങ് .10.30 കല്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ: പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള .10.00
Oct 10, 2022
ചുള്ളിയോട് മെഡിസിറ്റി ക്ലിനിക്: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ അർബുദ ബോധവത്കരണവും പരിശോധനയും. 9.00.
Oct 09, 2022
പച്ചിലക്കാട്: ഷിർദി സായിബാബ മന്ദിരത്തിൽ ഷിർദി സായിബാബയുടെ 104-ാം സമാധിദിനം ആചരിച്ചു. സായി ഗായത്രി, ഭജന, പ്രസാദവിതരണം എന്നിവയുണ്ടായിരുന്നു.ഇന്നത്തെ പരിപാടി കാക്കവയൽ ജവാൻ സ്മൃതിമണ്ഡപം: എയർഫോഴ്‌സ് ദിനചാരണവും വിമുക്തഭട സംഗമവും-10.00. കൈനാട്ടി പത്മപ്രഭാപൊതുഗ്രന്ഥാലയം: പുസ്തക ചർച്ച. ഡെസ്മണ്ട് മോറിസ് എഴുതി കെ. കുഞ്ഞികൃഷ്ണൻ വിവർത്തനം ചെയ്ത നഗ്നവാനരൻ എന്ന പുസ്തകം.-3.00
Oct 08, 2022
മീനങ്ങാടി ക്ഷീരസംഘം ഹാൾ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം. 2.00. പനങ്കണ്ടി ഹയർസെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം: ഗാന്ധിജയന്തി ലഹരിവിരുദ്ധ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം. മന്ത്രി എ.കെ. ശശീന്ദ്രൻ. 10.00. കാട്ടിക്കുളം ഇരുമ്പുപാലം: വനൗഷധ സമൃദ്ധി ഉദ്ഘാടനം. 4.00.
Oct 06, 2022
കല്പറ്റ എച്ച്.ഐ.എം. സ്കൂൾ പരിസരം: പെന്തക്കോസ്ത് സഭകളുടെ ലഹരിവിരുദ്ധ സന്ദേശയാത്ര - 9.30 ബത്തേരി മഹാഗണപതി ക്ഷേത്രം: നവരാത്രി മഹോത്സവം. സംഗീതാരാധന, വയലിൻ ഫ്യൂഷൻ, നൃത്തസന്ധ്യ-9.00 കോളിയാടി മഹാദേവ-വിഷ്ണുക്ഷേത്രം: നവരാത്രി മഹോത്സവം. വിശേഷാൽ പൂജകൾ-6.00
Oct 04, 2022
കല്പറ്റ സമസ്താലയം: എസ്.എം.എഫ്. ഇത്തിഹാദ്-2.0 ജില്ലാ ക്യാന്പ്. 9.30 പുല്പള്ളി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയം: അക്ഷയ ഫുഡ്സിന്റെ വയനാടൻ കുരുമുളക്പൊടി വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. 11.00. കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ: വന്യംജീവി വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പ്രസംഗമത്സരം. 8.30. പൂതാടി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി: ഓർമപ്പെരുന്നാൾ. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം. 8.00. മാനന്തവാടി സെയ്‌ന്റ് ജോർജ് യാക്കോബായ പള്ളി: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ മാനന്തവാടി മേഖലാസമ്മേളനവും നവാഭിഷിക്തനായ ഡോ. ഗീവർഗീസ് മാർ സ്തെഫാനോസ് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും-2.30. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസനപള്ളി: ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ. മൂന്നിന്മേൽ കുർബാന-8.00, തീർഥയാത്രയ്ക്കും ഡോ. ഗീവർഗീസ് മാർ സ്തെഫാനോസ് മെത്രാപ്പൊലീത്തയ്കും സ്വീകരണം-6.45, പ്രദക്ഷിണം-8.00.
Oct 03, 2022
സുൽത്താൻബത്തേരി താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം. 11.00 മലങ്കരക്കുന്ന് സെയ്ന്റ് തോമസ് ഓർത്തഡോക്സ് പള്ളി: പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ. വിശുദ്ധ കുർബാന, കൊടിയേറ്റ് 7.30 കാരാപ്പുഴ ഡാം പരിസരം: കുടുംബശ്രീ ജില്ലാമിഷൻ ഭക്ഷ്യവിപണനമേള 10.00 പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാൾ: ആറാംവാർഡ് ഗ്രാമസഭ 11:00. മുള്ളൻകൊല്ലി ക്ഷീരസംഘം ഹാൾ: ലഹരിമുക്ത ജനകീയസമിതി രൂപവത്കരണയോഗം 2.00. കല്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂൾ പരിസരം: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാകമ്മിറ്റിയുടെ വയോജനവാരാചരണം ഉദ്ഘാടനം. ടി. സിദ്ദിഖ് എം.എൽ.എ. 10.00. തൃക്കൈപ്പറ്റ സെയ്ന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി: പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും. 5.30.
Oct 01, 2022
മാനന്തവാടി ട്രൈസം ഹാൾ: മാനന്തവാടി ബ്ലോക്കിലെ കർഷക സെമിനാർ - 10.30 കല്പറ്റ ലിയോ മെട്രോ ഹോസ്പിറ്റൽ: ലിയൊമെട്രൊ കാർഡിയാക് സെൻടർ, ലോക ഹൃദയദിനാചരണം ബോധവത്കരണ ബൈക്ക് ജാഥ - രാവിലെ 6.30. സമാപനം 8.30 ആറുവാൾ: എസ്.കെ.എസ്.എസ്.എഫ്. കോൺഫറൻസ്. 7.00.
Sep 29, 2022
മില്ലുമുക്ക് അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയം: കൃഷിവകുപ്പ് കർഷകസെമിനാർ-10.30 മാനന്തവാടി ക്ഷീരസംഘം ഹാൾ: മാനന്തവാടി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി എ.ടി.എം., ലാഭവിഹിത വിതരണവും ബാങ്ക് ആപ്ലിക്കേഷൻ ലോഞ്ചിങ്ങും-3.00. കല്ലോടി സെയ്‌ൻറ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂൾ: സ്കൂൾകെട്ടിടത്തിന്റ വെഞ്ചരിപ്പ്-10.30, ഉദ്ഘാടനസമ്മേളനം-11.00.
Sep 28, 2022