ഐയിലിൻ തെരേസ
മുട്ടിൽ : കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുവയസ്സുകാരി മരിച്ചു. മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൊളവയൽ ഒളവത്തൂർ തറപ്പുതൊട്ടിയിൽ സജി ആന്റോയുടെയും പിണങ്ങോട് ഗവ. യു.പി. സ്കൂളിലെ അധ്യാപിക പ്രിൻസിയുടെയും മകൾ ഐയിലിൻ തെരേസയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒളവത്തൂരിന് സമീപമായിരുന്നു അപകടം. സഹോദരി ഇസയുടെ ജന്മദിനാഘോഷത്തിനായി മറ്റ് സഹോദരങ്ങളെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഐയിലിനെ ഉടൻതന്നെ കൈനാട്ടി ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: ഇവാനിയ, ഇസ, ജുവൽ.
Content Highlights: four year old died in wayanad muttil car accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..