ഹോം സ്റ്റേക്കുള്ള പെർമിറ്റിനായി പണം; കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ


1 min read
Read later
Print
Share

പി. സുധി

മാനന്തവാടി : ഹോം സ്റ്റേ പെർമിറ്റിനായി തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയയാളിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രേഡ് (രണ്ട്) ഓവർസിയർ താമരശ്ശേരി സച്ചിദാനന്ദം വീട്ടിൽ പി. സുധിയെ (52) ആണ് വയനാട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

മാർച്ച് 25-നാണ് കെട്ടിട നിർമാണ കരാറുകാരനായ വ്യക്തി ഉടമകൾക്കു വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. കണ്ണൂർ സ്വദേശികൾക്കായാണ് കോറോം മരച്ചുവട് മണിക്കല്ലിൽ ഹോം സ്റ്റേ നിർമിച്ചത്. കരാറുകാരൻ മുമ്പും ഹോം സ്റ്റേക്കായി പെർമിറ്റ് സമ്പാദിച്ചിരുന്നു. അന്ന് ഓവർസിയറായ സുധി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. പുതിയ പെർമിറ്റിനായി സമീപിച്ചപ്പോൾ പെർമിറ്റ് നൽകുന്നതിനു മുന്നോടിയായുള്ള സ്ഥലം സന്ദർശിക്കാതെ ഓവർസിയർ സുധി അപേക്ഷയിൽ കാലതാമസം വരുത്തി. അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരാറുകാരനായ കെ.പി. ഷമീൽ വിജിലൻസിനെ സമീപിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഹോം സ്റ്റേ നിർമിക്കുന്ന സ്ഥലത്തു നിന്നാണ് വിജിലൻസ് നൽകിയ പണം ഷമീൽ സുധിക്ക് കൈമാറിയത്. ഇത് മുമ്പ് പെർമിറ്റ് നൽകിയ ഹോംസ്റ്റേക്കാണെന്നും പുതിയതിന് പെർമിറ്റ് ലഭിക്കാൻ അയ്യായിരം രൂപകൂടി വേണമെന്നുമാണ് സുധി ഷമീലിനെ അറിയിച്ചത്. ഈ സമയം സ്ഥലത്ത് മാറിനിന്ന വിജിലൻസ് സംഘം സുധിയെ കൈയോടെ പിടികൂടുകയായിരുന്നു.

വയനാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള ഇൻസ്പെക്ടർ പി. ശശിധരൻ, വിജിലൻസ് ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, എ.എസ്.ഐ.മാരായ കെ.ജി. റെജി, വി.ജെ. ജോൺസൺ, കെ.പി. സുരേഷ്, പി.പി. ഗോപാലകൃഷ്ണൻ, വി.എ. ഷാജഹാൻ, എം.പി. ബിനോയി, എസ്. ബാലൻ, പി.വി. അജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടി.സി. സുബിൻ, എം. പ്രശാന്ത് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

സുധിയെ ബുധനാഴ്ച രാവിലെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Content Highlights: Thondarnad Panchayath overseer caught while accepting bribe

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..