സർവീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ജപ്തി ചെയ്തു; പ്രതിഷേധം


പലിശയടക്കം ഇനി 7.40 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.

പ്രതീകാത്മക ചിത്രം

സുൽത്താൻബത്തേരി : മാനന്തവാടിയിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് നടുറോഡിൽവെച്ച് ജപ്തിചെയ്തതായി പരാതി. നടപടി പ്രതിഷേധാർഹമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.

മാനന്തവാടി-ബാവലി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഹരി ബസാണ് ടി.വി. സുന്ദരം ഫൈനാൻസ് വായ്പാതിരിച്ചടവിന്റെ കാലാവധി കഴിഞ്ഞെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് നേടി ജപ്തിചെയ്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 14 ലക്ഷം രൂപ വായ്പയെടുത്തതിന്റെ മുതലു മുഴുവൻ അടച്ചുതീർത്തതാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സർവീസ് കൃത്യമായി നടത്താനാവാതെ നഷ്ടത്തിലായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്.

പലിശയടക്കം ഇനി 7.40 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. ഇതിൽ മൂന്നുലക്ഷം രൂപ ഉടൻ അടയ്ക്കാമെന്നും ബാക്കി തുകയ്ക്കായി വായ്പ പുതുക്കിനൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ധനകാര്യസ്ഥാപനം തയ്യാറായില്ല. ധനകാര്യസ്ഥാപനങ്ങൾ ഇത്തരത്തിലുള്ള നടപടികൾ തുടർന്നാൽ അവരുടെ ഓഫീസുകൾ ഉപരോധിക്കും. സാമ്പത്തികപ്രതിസന്ധികാരണം ജില്ലയിൽ ഒരു ബസ്സുടമ ആത്മഹത്യചെയ്തത് ഏതാനുംമാസം മുമ്പാണ്.

ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.എം. രഞ്ജിത്ത് റാം, സി.എ. മാത്യു, പി.വി. ജോർജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..