ആരോഗ്യസംരക്ഷണ സാങ്കേതികവിദ്യകളിൽ ഗവേഷണം ശക്തിപ്പെടുത്താൻ എൻ.ഐ.ടി.


എൻ.ഐ.ടി. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുമായുള്ള ധാരണാപത്രത്തിൽ എൻ.ഐ.ടി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവിയും ഡി.എം.എം.സി. ഡീൻ ഡോ. ഗോപകുമാരൻ കർത്തയും ഒപ്പുവെച്ചപ്പോൾ

കോഴിക്കോട് : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) കോഴിക്കോട് എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുമായി ആരോഗ്യ, മെഡിക്കൽ മേഖലകളിൽ സഹകരിച്ച് ഗവേഷണം നടത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുമായി നേരത്തെ ഒപ്പുവെച്ച ഗവേഷണസഹകരണത്തിനുള്ള ധാരണാപത്രത്തിന് പുറമെയാണിത്. എം.വി.ആർ.സി.സി.ആർ.ഐ.യുമായുള്ള ധാരണാപത്രത്തിൽ എൻ.ഐ.ടി.സി. ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യരും ചൊവ്വാഴ്ച ഒപ്പുവെച്ചു. സംയുക്തസഹകരണ ഗവേഷണം നടത്തുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ഉത്തേജിപ്പിക്കുക, വിവിധ ഗവേഷണ പ്രോജക്ടുകളുടെ മൾട്ടി സെൻട്രിക് ട്രയലുകൾ ഏറ്റെടുക്കുക, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുമായി ഗവേഷണം, അധ്യാപക-വിദ്യാർഥി കൈമാറ്റം, സംയുക്തമായി പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലുമുള്ള മെത്തഡോളജികളുടെ വികസനം എന്നീ മേഖലകളിലാണ് സഹകരണക്കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ധാരണാപത്രത്തിൽ എൻ.ഐ.ടി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവിയും ഡി.എം.എം.സി. ഡീൻ ഡോ. ഗോപകുമാരൻ കർത്തയും ഒപ്പുവെച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..