കോഴിക്കോട് : കോവിഡനന്തര അണുബാധയെക്കുറിച്ചുള്ള ഗവേഷണത്തിന് കാലിക്കറ്റ് സർവകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ് അസി. പ്രൊഫസർ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആർ.ബി.എസ്.ഐ.ആർ.ഇ. ഫെലോഷിപ്പ്.
കേന്ദ്രസർക്കാരിന്റെ സയൻസ് എൻജിനിയറിങ് റിസർച്ച് ബോർഡിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഡി.എസ്.ടി.) ഇന്റർനാഷണൽ റിസർച്ച് എക്സ്പീരിയൻസ് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്.
ലണ്ടനിലെ ഇംപീരിയൽ മെഡിസിൻ ഫാക്കൽറ്റിയിലെ പകർച്ചവ്യാധി വിഭാഗത്തിൽ ഗവേഷണത്തിന് ഡോ. അനീഷിന് അവസരം ലഭിക്കും. പ്രൊഫ. മാത്യു സി. ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കോവിഡനന്തര ഫംഗസ് അണുബാധയെക്കുറിച്ച് ആറുമാസത്തെ പഠനമാണ് നടത്തുക.
അനീഷ് വയനാട് മാനന്തവാടി സ്വദേശിയാണ്. വയനാട്ടിലെ കുരങ്ങുപനിയെക്കുറിച്ച് കേന്ദ്ര ബയോടെക്നോളജി വകുപ്പ്, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ടെക്നോളജി എന്നിവയുടെ സഹായത്തോടെ നടക്കുന്ന രണ്ടു പ്രധാന ഗവേഷണപദ്ധതികളിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർകൂടിയാണ് ഇദ്ദേഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..