പൊങ്ങിനി ക്ഷേത്രം റോഡ് നവീകരിക്കുന്നു


പനമരം : കൂടോത്തുമ്മൽ ചീക്കല്ലൂർ റോഡിൽനിന്ന് പൊങ്ങിനി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ കൊരുപ്പുകട്ട പാകി നവീകരിക്കുന്ന പ്രവൃത്തി ഉദ്ഘാടനംചെയ്തു. ക്ഷേത്രംതന്ത്രി അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവദുർഗാദേവി സങ്കല്പത്തിൽ ഒൻപത് ഭക്തകൾ തുളസിമാല കഴുത്തിലണിഞ്ഞ്‌ ഒൻപത് നിലവിളക്ക് തെളിയിച്ചായിരുന്നു ഉദ്ഘാടനം. ശ്രീരാജ് നമ്പൂതിരി ആദ്യ ശിലയിട്ടു. തുടർന്ന് ഭക്തർ കല്ലുകൾ പതിച്ച് സംരംഭത്തിന്റെ ഭാഗമായി. ഒതയോത്ത് കോളനിയിലെ ശാന്ത, വയൽ കോളനിയിലെ എൻ. ഗോപിനാഥൻ, എം. സുരേന്ദ്രൻ എന്നിവർ റോഡ് നവീകരണ നിധിയിലേക്ക് നൽകിയ സംഭാവന തുക റോഡ് നവീകരണ കമ്മിറ്റി കൺവീനർ സി.എ. മണികണ്ഠൻ ഏറ്റുവാങ്ങി.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഒ.ടി. ബാലകൃഷ്ണൻ, സെക്രട്ടറി എം. ഗംഗാധരൻ, പി.എൻ അനിൽകുമാർ, നാണു ദാസൻ, രാജൻ കൊല്ലിവയൽ എന്നിവർ നേതൃത്വം നൽകി.

കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി, എം. സുരേന്ദ്രൻ, പി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..