സുൽത്താൻബത്തേരി : ബി.ജെ.പി. ജില്ലാ പഠനശിബിരം ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം സമുദായത്തിലെ ചില യുവാക്കളെ മതതീവ്രവാദ സംഘടനകൾ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിനെതിരേ തിരിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ദേശവിരുദ്ധശക്തികളിൽനിന്ന് അവരെ മോചിപ്പിക്കാൻ ഓരോ പ്രവർത്തകനും സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.പി. മധു അധ്യക്ഷതവഹിച്ചു. ‘ബി.ജെ.പി. ചരിത്രവും വികാസവും’ എന്ന വിഷയത്തെക്കുറിച്ച് കെ.പി. ശ്രീശൻ ക്ലാസെടുത്തു. ‘നമ്മുടെ വൈകാരിക കുടുംബം’, ‘നമ്മുടെ പാർട്ടിയുടെ സവിശേഷതകളും നമ്മുടെ ഉത്തരവാദിത്വവും’ എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടന്നു. ‘നമ്മുടെ സംഘടനയും കാര്യപദ്ധതിയും’ എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാന സംഘടനാസെക്രട്ടറി എം. ഗണേശനും, ‘ജില്ലയുടെ രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് കാര്യക്ഷമമായ പ്രാദേശികനേതൃത്വം’ എന്ന വിഷയത്തെക്കുറിച്ച് ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.പി. മധുവും സംസാരിച്ചു. ജില്ലാ ജനറൽസെക്രട്ടറി കെ. ശ്രീനിവാസൻ, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിലാണ് പഠനശിബിരം. വ്യാഴാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..