കല്പറ്റ : മരവയൽ ജില്ലാ സ്റ്റേഡിയം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാനും അമ്പിലേരിയിൽ നിർമിക്കുന്ന ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിന്റെ പ്രവൃത്തി ഒക്ടോബറോടുകൂടി പൂർത്തീകരിക്കാനും സ്റ്റേഡിയങ്ങളുടെ പ്രവൃത്തി സംബന്ധിച്ച അവലോകനയോഗത്തിൽ തീരുമാനമായി. മരവയൽ സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ എം.കെ. ജിനചന്ദ്രന്റെ പേരോടുകൂടിയ കവാടം സ്ഥാപിക്കും.
ഫുട്ബോൾ ടർഫ് ക്രമീകരിക്കുന്നതിനും ആവശ്യമായ ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ ബി.ടി.വി. കൃഷ്ണ, അസി. എൻജിനിയർ ജി.ജി. ശ്രേയസ്സ്, ജി. രാകേഷ്, എ.ടി. ഷണ്മുഖൻ, എം. ബിജു, സലീം കടവൻ, ടി.എസ്. സതീഷ്, കെ.പി. വിജയി, പി.കെ. അയ്യൂബ്, എ.ഡി. ജോൺ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..