വയനാട്ടിൽ തൊഴിലന്വേഷകർ 1,44,600


കണ്ടെത്തൽ കുടുംബശ്രീയുടെ എന്റെ തൊഴിൽ എന്റെ അഭിമാനം സർവേയിൽ

കല്പറ്റ : ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ നടത്തിയ സർവേയിൽ ജില്ലയിൽ 1,44,600 പേർ തൊഴിൽ അന്വേഷിക്കുന്നതായി കണ്ടെത്തി. 2.13 ലക്ഷം വീടുകളിൽ കയറിയാണ് കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തിയത്. 2290 കുടുംബശ്രീ പ്രവർത്തകരാണ് സർവേ നടത്തിയത്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.

സംസ്ഥാനതലത്തിൽ കണക്കെടുക്കുമ്പോൾ ഏറ്റവും കുറവ് തൊഴിലന്വേഷകർ വയനാട്ടിലാണ് ഉള്ളത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ഇതു വലിയ ശതമാനമാകും. ചുരുങ്ങിയത് പ്ലസ്ടു യോഗ്യതയെങ്കിലും ഉള്ളവരെമാത്രമേ തൊഴിലന്വേഷകരായി ഈ സർവേയിൽ പരിഗണിച്ചിട്ടുള്ളൂ. സർവേയിൽ തൊഴിലന്വേഷകരായി രേഖപ്പെടുത്തിയ വലിയൊരു ശതമാനം പേർക്കും കൂടുതൽ വിദ്യാഭ്യാസയോഗ്യതകളുമുണ്ട്.

13,684 പേർ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയവരാണ്. 41,689 പേർ ബിരുദവും പൂർത്തിയാക്കി. 11,490 പേർക്ക് ഡിപ്ലോമയും 3691 പേർക്ക് ഐ.ടി.ഐ. ബിരുദവും ഉണ്ട്. നാലുവർഷംകൊണ്ട് 20 ലക്ഷംപേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ കാമ്പയിനിന്റെ ഭാഗമായാണ് സർവേ നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..