പനമരം : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി നടപടികൾ കാരണം അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സർഫാസി നിയമം പിൻവലിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.എം.പി. സംസ്ഥാന കൗൺസിൽ അംഗം ടി.വി. രഘു ഉദ്ഘാടനംചെയ്തു. പി.വി. ഉണ്ണി അധ്യക്ഷത വഹിച്ചു. ടി.എ. ബെന്നി, ടി.കെ. ഭൂപേഷ്, പി. രാമചന്ദ്രൻ, വി.വി. ബെന്നി, മാത്യു സേവ്യർ, എം.ജെ. മാത്യു, വി.വി. സ്റ്റീഫൻ, സുശീല അലക്സ് തുടങ്ങിയവർ സംസാരിച്ചു. 19 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: സി.ജി. ബേബി (പ്രസി.) പി.വി. ഉണ്ണി (സെക്ര.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..