പാലിയേറ്റീവ് വൊളന്റിയർമാരുടെ സംഗമം നാളെ


മാനന്തവാടി : പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജില്ലാതല സംഗമം ശനിയാഴ്ച രാവിലെമുതൽ വെള്ളമുണ്ട സെയ്‌ന്റ് ആൻസ് സ്കൂളിൽ ചേരും. വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ആണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 10-ന് വെള്ളമുണ്ട ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. നാലിന് ജില്ലാപഞ്ചായത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. സംഘാടകസമിതി ഭാരവാഹികളായ സാബു പി. ആന്റണി, എകരത്ത് മൊയ്തുഹാജി, കെ.കെ. ചന്ദ്രശേഖരൻ, പി.ജെ. വിൻസെന്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..