കല്പറ്റ : കോവിഡനന്തരം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന നടപടി അവസാനിപ്പിക്കാൻ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും തയ്യാറാകണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വയനാടിന്റെ സാമ്പത്തികത്തകർച്ചയെ അതിജീവിക്കാൻ കാർഷികമേഖലയിൽ സമഗ്രമായ പ്രത്യേക പാക്കേജ് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. സർഫാസി അടക്കമുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്ത് കോടതി മുഖേന ജപ്തിനടപടികൾ നടപ്പാക്കി മനുഷ്യത്വരഹിതമായ നിലപാടുകൾ സ്വീകരിക്കുന്ന ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും നടപടിയിൽ യോഗം പ്രതിഷേധിച്ചു. സർഫാസി നിയമം പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. യു.എ. ഖാദർ, ജോസ് പനമട, കെ.എ. സ്കറിയ, കെ.എസ്. ബാബു, ഡി. രാജൻ, കെ.എ. ചന്തു, പി.എം. ഷബീറലി, രുഗ്മിണി ഭാസ്കരൻ, കെ.കെ. വത്സല തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..