മുതുമലയിൽ വന്യജീവി സർവേ പുരോഗമിക്കുന്നു


രണ്ടാംഘട്ട കണക്കെടുപ്പ് തുടങ്ങി

ഗൂഡല്ലൂർ : മുതുമല കടുവ സംരക്ഷണസങ്കേതത്തിലെ വന്യജീവി സർവേയുടെ രണ്ടാംഘട്ടം വ്യാഴാഴ്ച തുടങ്ങി. മുതുമല, തെപ്പക്കാട്, കാർക്കുടി, മസിനഗുഡി എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച ഒന്നാംഘട്ടത്തിൽ വന്യജീവി സർവേ നടത്തിയിരുന്നു. സിംഗൂർ, സിംഗാര, ബന്ദിപ്പൂരിന് തൊട്ടടുത്ത പ്രദേശങ്ങളിലെ വന്യജീവിസങ്കേതം എന്നിവിടങ്ങളിൽ ടൈഗർ റിസർവിന്റെ വന്യജീവി സർവേയുടെ രണ്ടാംഘട്ടമാണ് വ്യാഴാഴ്ച തുടങ്ങിയത്. 23-ന് സമാപിക്കും.

വന്യജീവിസർവേ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വനം ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കുമായി കഴിഞ്ഞദിവസങ്ങളിൽ മുതുമല തെപ്പക്കാടുള്ള വൈൽഡ് ലൈഫ് മാനേജ്മെന്റ് സെന്ററിൽ പരിശീലനം നൽകിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ എസ്. അരുൺ, ഫോറസ്റ്റർമാരായ എൽ. മുരളി, എൻ. കാന്തൻ എന്നിവരാണ് പരിശീലനം നൽകിയത്.

സർവേയിൽ വനംവകുപ്പ് പ്രത്യക്ഷവും പരോക്ഷവുമായ അടയാളങ്ങളിലൂടെ വന്യജീവികളെ കണ്ടെത്തും, മാംസഭുക്കുകളുടെ ആവാസവ്യവസ്ഥയുടെ ഉപയോഗം, സസ്യഭുക്കുകളുടെ സർവേ, ആവാസവ്യവസ്ഥ, മാംസഭോജികളായ കഴുകന്മാരുടെ എണ്ണം എന്നിവയാണ് കണ്ടെത്തുക. 688 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുതുമല കടുവ സംരക്ഷണകേന്ദ്രത്തിൽ ആന, കടുവ, മാൻ, ചെന്നായ, കരടി, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..