സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റ് എം.എ. മ്യൂസിക് 2022-23 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45 ശതമാനം മാർക്കോടെ ബി.എ. മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം.
അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപരീക്ഷാ തീയതി പിന്നീടറിയിക്കും.
ഫോൺ: 0497 2806404, 9895232334 ഓൺലൈൻ രജിസ്‌ട്രേഷൻ ഫോൺ: 0497 2715284, 7356948230. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 15-ന് അവസാനിക്കും.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ആറാംസെമസ്റ്റർ ബിരുദ പ്രോഗ്രാം പരീക്ഷകളുടെ (ഏപ്രിൽ 2022) ഇന്റേണൽ അസസ്‌മെന്റ് മാർക്ക് സമർപ്പണത്തിന് നൽകിയ സമയപരിധി മേയ് 23-ന് വൈകീട്ട് അഞ്ച് വരെ നീട്ടി.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ബി.എ. എൽഎൽ.ബി. പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) മേയ് 2021 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഓഫ്‍ലൈനായി അപേക്ഷിച്ചവരുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽനിന്നും കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം.
രണ്ടാംസെമസ്റ്റർ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ (പ്രൈവറ്റ് രജിസ്‌ട്രേഷൻ-ഏപ്രിൽ 2021) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‍സൈറ്റിൽ. ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി, അതത് സെന്ററുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.
ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാഹാളിൽ പ്രവേശിക്കുമ്പോൾ ഏതെങ്കിലും ഫോട്ടോ പതിച്ച ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..