കാതോലിക്ക ബാവായ്ക്ക്‌ ജില്ലയിൽ സ്വീകരണം നൽകും


സുൽത്താൻബത്തേരി : നവാഭിഷിക്തനായ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക്‌ ഞായറാഴ്ച ബത്തേരി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്വീകരണം നൽകും.

സഭയുടെ പരമോന്നതപദവിയിലേക്ക് സ്ഥാനാരോഹണം ചെയ്തശേഷം ജില്ലയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. കല്പറ്റയിലെ സിവിൽസ്റ്റേഷന് സമീപമുള്ള കുരിശടിയിൽ ഉച്ചയ്ക്ക് 2.30-ന് ടി. സിദ്ദീഖ് എം.എൽ.എ. ബാവാ തിരുമേനിയെ ഹാരമണിയിച്ച് സ്വീകരിക്കും. മൂന്നു മണിയോടെ, മീനങ്ങാടി സെയ്ന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽനിന്ന് ബാവാ തിരുമേനിയേയും വിശിഷ്ടവ്യക്തികളെയും ബത്തേരി സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലേക്ക് ആനയിക്കും. ബത്തേരിയിലെത്തുന്ന ബാവാ തിരുമേനിയെ മാനിക്കുനിയിലെ കുരിശിങ്കലിൽ നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് സ്വീകരിക്കും. തുടർന്ന് സെയ്ന്റ് മേരീസ് കത്തീഡ്രലിൽ ധൂപ പ്രാർഥന.

നാലുമണിക്ക് ഫാ. മത്തായി നൂറനാൽ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രോപ്പോലീത്ത അധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ടി. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സ്വാമി ഹംസാനന്ദപുരി, റാഷിദ് ഗസാലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സ്വീകരണ കമ്മിറ്റി ചെയർമാൻ ഫാ. ടി.എം. കുര്യാക്കോസ്, ജനറൽ കൺവീനർ ഫാ. വർഗീസ് മണ്ട്രത്ത്, ഫാ. ബിജു പീറ്റർ, ടി.ജെ. അബ്രഹാം, പ്രൊഫ. സാജു ജേക്കബ്, രാജൻ തോമസ്, എൻ.വി. പത്രോസ്, എൻ.പി. തങ്കച്ചൻ, പി.വി. ജോയ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..