കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു


പുല്പള്ളി : പെരിക്കല്ലൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ പുത്തൻപുരയിൽ പി.പി. അശ്വന്ത് (21) ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കൊയിലാണ്ടി മേലൂർ വിഷ്ണു (25) ഓടി രക്ഷപ്പെട്ടു. അശ്വന്തിന്റെ കൈയിൽനിന്ന് 1.928 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നർകോട്ടിക് പോലീസ് സേനാംഗങ്ങളും പുല്പള്ളി എസ്.ഐ. എ. ആനന്ദകൃഷ്ണനും സംഘവും ചേർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി ബൈക്കിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അശ്വന്ത് പിടിയിലായത്. രക്ഷപ്പെട്ട വിഷ്ണുവിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രതികൾക്കുനേരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..