ഗൂഡല്ലൂർ : നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കാഴ്ചയൊരുക്കി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പുഷ്പോത്സവനഗരി വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുറന്നുകൊടുക്കും.
വെള്ളിയാഴ്ച മുതൽ 24വരെ അഞ്ചുദിവസങ്ങളിലായി ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് പ്രദർശനം. അഞ്ചുലക്ഷം വിവിധ വർണങ്ങളിലുള്ള പൂക്കളാണ് പാർക്കിൽ വിരിഞ്ഞത്. 35,000 പൂച്ചട്ടികളുള്ള വിവിധ അലങ്കാരക്കാഴ്ചകൾ, ഗോത്രപ്രതിമകൾ, കാർട്ടൂൺ രൂപങ്ങൾ, അലങ്കാരകമാനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
വേനൽക്കാലത്ത് ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദത്തിനുമായി ഹോർട്ടികൾച്ചർ വകുപ്പ് എല്ലാവർഷവും വേനൽക്കാലത്ത് പച്ചക്കറി, പൂക്കൾ, റോസ്, പഴം, പെർഫ്യൂം പ്രദർശനം സംഘടിപ്പിക്കാറുണ്ട്.
ഈ വർഷം കോത്തഗിരിയിൽ പച്ചക്കറി പ്രദർശനത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. തുടർന്ന് ഊട്ടി വിജയനഗര പാർക്കിൽ റോസാപ്പൂക്കളുടെയും ഗൂഡല്ലൂരിൽ സുഗന്ധദ്രവ്യങ്ങളുടെയും പ്രദർശനവും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..