ജൈവ ഔട്ട്‌ലെറ്റ് ഉദ്ഘാടനംചെയ്തു


കർഷകമിത്രം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ബത്തേരിയിൽ തുടങ്ങിയ ജൈവ ഔട്ട്‌ലെറ്റ് നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് ഉദ്ഘാടനംചെയ്യുന്നു

സുൽത്താൻബത്തേരി : കർഷകമിത്രം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ജൈവ ഔട്ട്‌ലെറ്റ് ബത്തേരിയിൽ തുടങ്ങി. നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് ഉദ്ഘാടനംചെയ്തു. കമ്പനിയംഗങ്ങളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് ഉത്പന്നങ്ങളുണ്ടാക്കുന്നത്. വ്യത്യസ്തതരത്തിലുള്ള ചെടികളും ഫലവൃക്ഷത്തൈകളും മത്സ്യക്കുഞ്ഞുങ്ങളും ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. കർഷകമിത്രം രക്ഷാധികാരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷതവഹിച്ചു. കർഷകമിത്രം എം.ഡി. പി.എം. ജോയ്, ചന്ദ്ര ദീപ്തൻ, ഡോ. പി. രാജേന്ദ്രൻ, പി.സി. മോഹനൻ, കാദർ പട്ടാമ്പി, സി.എം. സുധീഷ്, ബാബു പഴുപ്പത്തൂർ, ഡോ. പി. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..