നവജീവൻ സുവർണജൂബിലി ആഘോഷം തുടങ്ങി


വരദൂർ : നവജീവൻ ഗ്രന്ഥശാലയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ തുടങ്ങി. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി. സുരേഷ് ഉദ്ഘാടനംചെയ്തു. ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.എ. ജോസ് അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാലയുടെ മുൻ ഭാരവാഹികൾ, നാടൻപാട്ട് കലാകാരിയും ഗോത്രഗാന രചയിതാവുമായ സുനിത ഉണ്ണികൃഷ്ണൻ, എം.എ. സംഗീതത്തിൽ ഒന്നാംറാങ്ക് നേടിയ സി.എസ്. അമിത, എം.എ. പൊളിറ്റിക്കൽ സയൻസിൽ റാങ്ക് നേടിയ പി.ടി. റുക്സാന എന്നിവരെ ആദരിച്ചു. കില ഫാക്കൽറ്റിയും കണ്ണൂർ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ വി.കെ. സുരേഷ് ബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, എം. ദേവകുമാർ, പി. ബിജു എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..