പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി


കല്പറ്റ : കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യുടെ പേരിൽ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പരാജയഭീതി മുന്നിൽ കണ്ടുകൊണ്ടും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് കെ. സുധാകരൻ എം.പി.യുടെ പേരിൽ കേസെടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. കെ.പി.സി.സി. അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, എസ്. മണി, കെ.കെ. മുത്തലിബ്, ഹർഷൽ കൊന്നാടൻ, സുനീർ ഇത്തിക്കൽ, ഡിന്റോ ജോസ്, മാടായി ലത്തീഫ്, ഷബ്‌നാസ് തന്നാണി തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..