മാനന്തവാടി : മുതിരേരിയിൽ സുരക്ഷാ സംവിധാനങ്ങളോടെ താത്കാലികപാലം നിർമിക്കണമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ജോയ്സി ഷാജു ആവശ്യപ്പെട്ടു. മാനന്തവാടി-വിമലനഗർ-കുളത്താട-വാളാട്- പേര്യ റോഡ് പണിയുടെ ഭാഗമായാണ് പാലം പൊളിച്ചത്. ചപ്പാത്ത് നിർമിച്ചിട്ടുണ്ടെങ്കിലും ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല.
ദീർഘവീക്ഷണമില്ലാതെയുള്ള റോഡ് പണി കാരണം മഴ കനക്കുന്നതോടെ പ്രദേശവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. മഴക്കാലമാകുമ്പോഴേക്കും പാലം പണി പൂർത്തിയാക്കുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല. ജീവൻപണയം വെച്ചാണ് ജനം ഇതുവഴി യാത്ര ചെയ്യുന്നത്. പോരൂർ ഗവ. എൽ.പി., സർവോദയം യു.പി. എന്നീ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂൾ തുറന്നാൽ എങ്ങനെ അയക്കുമെന്ന ആശങ്ക പ്രദേശത്തെ രക്ഷിതാക്കൾക്കുണ്ട്.
റോഡിന് ആവശ്യമായ ഓവുചാലുകളും സുരക്ഷാ സംവിധാനങ്ങളും പലയിടങ്ങളിലും നിർമിച്ചിട്ടില്ല. ഒരു പ്രദേശം ഒന്നാകെ ഒറ്റപ്പെടുന്ന വിഷയത്തിൽ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ കളക്ടർ ഇടപെടണം. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തംഗം ജോണി മറ്റത്തിലാനി, പോരൂർ ഗവ. എൽ.പി. സ്കൂൾ പി.ടി.എ. പ്രസിഡൻറ് മനോജ് കല്ലരികാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..