യൂത്ത് ലീഗ് വാഹനജാഥ


മുസ്‍ലിം യൂത്ത് ലീഗ് വാഹനപ്രചാരണജാഥ കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനംചെയ്യുന്നു

കണിയാമ്പറ്റ : മുസ്‍ലിം യൂത്ത് ലീഗ് മേഖലാ കമ്മിറ്റിയുടെ യുവജാഗ്രതാ റാലിയുടെ ഭാഗമായുള്ള പ്രചാരണജാഥ തുടങ്ങി.

കണിയാമ്പറ്റ മേഖലാ ജാഥ, ജാഥാ ക്യാപ്റ്റൻ ഇബ്രാഹിം കടാംതോട്ടിലിന് പതാക കൈമാറി മുസ്‌ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനംചെയ്തു. വി.പി. യൂസഫ് അധ്യക്ഷതവഹിച്ചു. കെ.കെ. ഹനീഫ, സി.ടി. ഹുനൈസ്, സി. ശിഹാബ്, ഗഫൂർ പടിഞ്ഞാറത്തറ, സ്വഫ്വാൻ വെള്ളമുണ്ട, പി.എം. റിൻഷാദ്, കെ.എം. ഫൈസൽ, സി.എച്ച്. ഫസൽ തുടങ്ങിയവർ സംസാരിച്ചു.

ജാഥ കണിയാമ്പറ്റ പഞ്ചായത്ത്, കല്പറ്റ നഗരസഭ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മുട്ടിലിൽ സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..