ലൈഫ് മിഷൻ; വീടുകളുടെ താക്കോൽ കൈമാറി


വൈത്തിരി : സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച വീടുകളുടെതാക്കോൽ കൈമാറി.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട്‌ ഡയറക്ടർ പി.സി. മജീദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.കെ. തോമസ്, എൻ.ഒ. ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ജോർജ്, വാർഡംഗം എൻ.കെ. ജ്യോതിഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

മുട്ടിൽ : ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറി.

പഞ്ചായത്തുതല പരിപാടി മൂന്നാം വാർഡിലെ ഗുണഭോക്താവ് ഷാഹിന ചോലമ്മലിന് പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സ്കറിയ, സ്ഥിരംസമിതി അധ്യക്ഷരായ നിഷാ സുധാകരൻ, എം.കെ. യാക്കൂബ്, മേരി സിറിയക്ക്, അംഗം സി. രാജി, വി.ഇ.ഒ. ജോയ്‌സി ബിജു എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..