കുറുക്കനുപോലും നടക്കാൻ പറ്റില്ല കുറുക്കൻകുന്നിലൂടെ


കുറുക്കൻകുന്ന് സ്കൂളിന് സമീപം റോഡിലെ വെള്ളക്കെട്ട്

ചുള്ളിയോട് : അഞ്ചാംമൈൽ-കോളിമൂല റോഡിലെ കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. കുറുക്കൻകുന്ന് സ്കൂളിന് മുമ്പിലാണ് വലിയ കുഴികളും വെള്ളക്കെട്ടുമുള്ളത്. മഴക്കാലമായതോടെ ഇതുവഴി യാത്രചെയ്യാൻ പാടുപെടുകയാണ് ജനം.

ചുള്ളിയോട് പ്രദേശത്തുനിന്ന് എളുപ്പത്തിൽ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള പാതയാണ് അഞ്ചാംമൈൽ കോളിമൂല റോഡ്. എരുമാട്, മാങ്ങോട്, അയ്യൻകൊല്ലി എന്നിവിടങ്ങളിലേക്ക് പോകുന്ന വഴി. നൂറുകണക്കിന് വാഹനങ്ങളാണ് ഓരോമണിക്കൂറിലും ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ പലഭാഗത്തായുള്ള വലിയ കുഴികളാണിപ്പോൾ യാത്രക്കാരെ വലയ്ക്കുന്നത്. കുറുക്കൻകുന്ന് സ്കൂളിന്റെ പരിസരത്തുള്ള വലിയ കുഴി കടന്നുപോകാൻ വാഹനങ്ങൾ പാടുപെടുകയാണ്. മഴപെയ്യാൻ തുടങ്ങിയതോടെ റോഡിൽ വെള്ളംകെട്ടിനിൽക്കും. വലിയ വെള്ളക്കെട്ടുള്ളഭാഗത്ത് നടന്നുപോകാൻപോലും ഇടമില്ല.

നെൻമേനി പഞ്ചായത്ത് 18-ാം വാർഡിലൂടെ കടന്നുപോകുന്ന ഈ പാതയിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. വലിയ കുഴികളിൽച്ചാടി ഗതാഗതം ദുഷ്കരമായതോടെ നാട്ടുകാരാണ് സ്വന്തംനിലയ്ക്ക് റോഡുനന്നാക്കിയത്. കുറുക്കൻകുന്ന് സ്കൂളിലേക്ക് ധാരാളംകുട്ടികൾ നടന്നുവരുന്ന റോഡാണിത്. നാല് ആദിവാസി കോളനികളും ഈ ഭാഗത്തുണ്ട്. സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള യാത്ര വലിയപ്രശ്നമാണെന്ന് പ്രദേശവാസിയായ ഏലിയാമ്മ കൊച്ചുമേലേതിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..