സബ് ട്രഷറി കെട്ടിടോദ്ഘാടനം നാളെ


കല്പറ്റ : ട്രഷറിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുല്പള്ളിയിൽ നിർമിച്ച പുതിയ സബ് ട്രഷറി കെട്ടിടം ശനിയാഴ്ച 2.30-ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷതവഹിക്കും.

രാഹുൽ ഗാന്ധി എം.പി. മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ടി.സി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

ഡി.എ. പുനഃസ്ഥാപിക്കണം

കല്പറ്റ : സംസ്ഥാനത്തെ സ്റ്റേറ്റ് ജില്ലാ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിച്ചപ്പോൾ നിർത്തലാക്കിയ ഡി.എ. പുനഃസ്ഥാപിക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ഹരിദാസ്, പി. രാമകൃഷ്ണൻ, ആലി പള്ളിയാൽ, രാമനാഥൻ കൃഷ്ണൻകുട്ടി, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.വി. ജോയ് (പ്രസി.), ടി.കെ. ഹരിദാസ് (സെക്ര.), കെ. ജയരാജൻ (ട്രഷ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..