കല്പറ്റ : ആരോഗ്യ, വനിതാ-ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ് ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനംചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. രാഹുൽഗാന്ധി എം.പി. മുഖ്യാതിഥിയാവും. 'ഭൂമിക്കൊരു തണൽ' എന്ന പേരിൽ ആശാപ്രവർത്തകർക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല പരിപാടി, ആദിവാസി ഗർഭിണികൾക്കായുള്ള പ്രസവപൂർവ പാർപ്പിടം ‘പ്രതീക്ഷ’, വനിതകൾക്കായുള്ള വിശ്രമകേന്ദ്രം ‘പെണ്മ’, ആശുപത്രിയിൽ പണിത കൽമണ്ഡപം, ഫിറ്റ്നസ് സെന്റർ, ജിംനേഷ്യം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. കനറാ ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടിൽനിന്ന് അനുവദിച്ച ഫിസിയോതെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനം നടത്തും. സുൽത്താൻബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടിൽനിന്ന് അനുവദിച്ച ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച്ഓൺ ചെയ്യും. ആദിവാസി വയോജനങ്ങൾക്കായുള്ള ഇ-ഹെൽത്ത് കാർഡിന്റെ വിതരണവും ഫിസിയോതെറാപ്പി യൂണിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമർപ്പണവും നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..