പന്തല്ലൂർ : പന്തലൂർ നായ്ക്കൻചോലയിൽ ആടുകളെ ചെന്നായക്കൂട്ടം കടിച്ചുകൊന്നു. നായ്ക്കൻചോലയിലെ കർഷകൻ ത്യാഗരാജിന്റെ ആറ്് ആടുകളെയാണ് ചെന്നായക്കൂട്ടം കടിച്ചുകൊന്നത്. രാവിലെ ആടുകളെ പ്രദേശത്തെ വനത്തിൽ മേയാൻവിട്ടതായിരുന്നു. എന്നാൽ ആടുകൾ വൈകുന്നേരം തിരിച്ചുവരാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ആടുകളെ ചത്തനിലയിൽ കണ്ടെത്തിയത്. രണ്ട് ആടുകളെ പരിക്കേറ്റനിലയിൽ രക്ഷപ്പെടുത്തി.
ചേരമ്പാടി അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ചർ എൽ. ഷർമിലി, ഫോറസ്റ്റർ എം. മൺപാൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പധികൃതർ തിരച്ചിൽ നടത്തി. കാല്പാടുകൾ പരിശോധിച്ചാണ് ചെന്നായക്കൂട്ടമാണ് ആടുകളെ കൊന്നതെന്ന് വ്യക്തമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..