ഇന്ന് വൈദ്യുതി മുടങ്ങും


കല്പറ്റ : ജില്ലയിലെ വിവിധഭാഗങ്ങളിൽ ശനിയാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

ഒമ്പതുമുതൽ 5.30 വരെ: വെള്ളമുണ്ട ഇലക്‌ട്രിക്കൽ സെക്‌ഷനിലെ മംഗലശേരിമല, മംഗലശേരി ക്രഷർ എന്നീ ഭാഗങ്ങളിൽ.

വൈത്തിരി സെക്‌ഷനിലെ കോളിച്ചാൽ, അമ്പലക്കുന്ന്, സൺവാലി, നരിക്കൊടുമുക്ക്, ജൂബിലി, സുഗന്ധഗിരി, അമ്പതേക്കർ, പന്ത്രണ്ടാം പാലം ഭാഗങ്ങളിൽ.

ഒമ്പതുമുതൽ അഞ്ചുവരെ:പാടിച്ചിറ ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽ.

അധ്യാപകനിയമനം

പിണങ്ങോട് : ജി.യു.പി. സ്കൂളിൽ താത്കാലിക അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 24-ന് നടക്കും. രാവിലെ 10 മുതൽ 12 വരെ എൽ.പി.എസ്.ടി., യു.പി.എസ്.ടി., ഉച്ചയ്ക്ക് രണ്ടു മുതൽ അറബിക് ടീച്ചർ (യു.പി), പാർട്ട്‌ടൈം ഉറുദു (യു.പി.) നിയമനത്തിനായുള്ള കൂടിക്കാഴ്ചയുമാണ് നടക്കുക.

മുട്ടിൽ : ഡബ്ല്യു.എം.ഒ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇലക്‌ട്രോണിക്സ് ഫിസിക്സ്, മാതമാറ്റിക്സ്, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കും. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർചെയ്തവരായിരിക്കണം. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചവർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ 25-ന് മുമ്പായി www.wmocollege.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.

ടൈമിങ് കോൺഫറൻസ്

കല്പറ്റ : ആർ.ടി.എ. യോഗത്തിൽ അനുവദിച്ച ഇന്ദിരാനഗർ-കല്പറ്റ സപ്ലിമെന്ററി ഐറ്റം നമ്പർ രണ്ട്, നാല് എന്നീ പെർമിറ്റ് അപേക്ഷകൾ അനുവദിക്കുന്നതിനും ടൈമിങ് സെറ്റിൽ ചെയ്യുന്നതിനുമായി ടൈമിങ് കോൺഫറൻസ് 25-ന് രാവിലെ 11-ന് കല്പറ്റ സിവിൽസ്റ്റേഷനിലെ മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ: 04936 202607.

റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം

കല്പറ്റ : റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂൺ 22-ന് ആർ.ടി.ഒ. കോൺഫറൻസ് ഹാളിൽ നടക്കും. 30-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ നൽകാം.

അപേക്ഷ ക്ഷണിച്ചു

കല്പറ്റ : പട്ടികവർഗവികസനവകുപ്പിന് കീഴിൽ, വയനാട് ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള മേപ്പാടി, പിണങ്ങോട് (മുണ്ടേരി), കാക്കവയൽ, കണിയാമ്പറ്റ എന്നീ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും, കരിങ്കുറ്റി, കാവുമന്ദം എന്നീ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, യൂണിഫോം, ബാഗ്, കുട എന്നിവയും മറ്റു ആനുകൂല്യങ്ങളും സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾ 31-നകം ചേരാനാഗ്രഹിക്കുന്ന ഹോസ്റ്റലിൽ അപേക്ഷ നൽകണം. അപേക്ഷാഫോം അതത് ഹോസ്റ്റലുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ടി.ഇ.ഒ. കല്പറ്റ-9496070371, ടി.ഇ.ഒ. വൈത്തിരി- 9496070373, ടി.ഇ.ഒ. കണിയാമ്പറ്റ-9496070385, ടി.ഇ.ഒ. പടിഞ്ഞാറത്തറ-9496070374, ടി.ഇ.ഒ. പിണങ്ങോട്- 9496070372.

സൗജന്യ പി.എസ്.സി.പരിശീലനം

കല്പറ്റ : ന്യൂനപക്ഷവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ കല്പറ്റ പഴയ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. ആറുമാസമാണ് പരിശീലനം. ജൂലായ് ഒന്നിന് പുതിയ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങും. ബിരുദയോഗ്യതയുള്ളവർക്ക് കംെന്പെൻഡ്‌ ഗ്രാജ്വേറ്റ് ലെവലും, എസ്.എസ്.എൽ.സി. യോഗ്യതക്കാർക്ക് പി.എസ്.സി. ഫൗണ്ടേഷൻ കോഴ്സും, ദിവസവും ക്ലാസിൽവരാൻ സാധിക്കാത്തവർക്ക് ആഴ്ചയിൽ ഒരുദിവസത്തെ ഹോളിഡേ ക്ലാസുമായാണ് പരിശീലനം. 18 വയസ്സ് തികഞ്ഞ മുസ്‍ലിം, ക്രിസ്‌ത്യൻ, ജൈൻ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബി.പി.എൽ. ആണെങ്കിൽ റേഷൻകാർഡിന്റെ പകർപ്പ്, വിധവ/വിവാഹമോചിതർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖ എന്നിവസഹിതം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, പഴയ ബസ് സ്റ്റാൻഡ് ബിൽഡിങ്, കല്പറ്റ. എന്ന വിലാസത്തിലോ നേരിട്ട് ഓഫീസിലോ നൽകാം. അപേക്ഷ ജൂൺ 20-ന് വൈകീട്ട് അഞ്ചിനുമുമ്പായി ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം ഓഫീസിൽ ലഭിക്കും. ഫോൺ: 04936 202228.

ഹൗസ് കീപ്പിങ് പരിശീലനം

കല്പറ്റ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി.) വനിതകൾക്കായി സർക്കാർ സ്കോളർഷിപ്പോടുകൂടിയ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിങ്ങിൽ പരിശീലനം നൽകും. മൂന്നു മാസത്തേക്കാണ് പരിശീലനം. യോഗ്യത എട്ടാംക്ലാസ്. താമസിച്ചുപഠിക്കുവാൻ ആവശ്യമായ ഫീസിന്റെ 90 ശതമാനം സ്കോളർഷിപ്പായി സർക്കാർ വഹിക്കും.

കുടുംബത്തിന്റെ മൊത്ത വാർഷികവരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ/പട്ടികജാതി/ പട്ടികവർഗ/ ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്നവർ, കോവിഡ് മഹാമാരിനിമിത്തം ജോലിനഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. കൂടുതൽവിവരങ്ങൾക്ക് admissions@iiic.ac.in ഫോൺ: 8078980000.

ട്യൂട്ടർ നിയമനം

കല്പറ്റ : പട്ടികജാതിവികസന വകുപ്പിന്റെ കീഴിൽ വൈത്തിരിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയനവർഷത്തേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, തുടങ്ങിയ വിഷയങ്ങളിൽ ബി.എഡ് ഉള്ളവർക്കും യു.പി. വിഭാഗത്തിൽ കുറഞ്ഞത് ടി.ടി.സി. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓണറേറിയം വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.

ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം 28-നകം കല്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഇ- മെയിൽ scdokalpettablock@gmail.com. ഫോൺ: 04936 208099, 8547630163.

മേട്രൺ കം റെസിഡന്റ്‌ ട്യൂട്ടർ

വൈത്തിരി : ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2022-23 അധ്യയനവർഷത്തേക്കുള്ള മേട്രൺ കം റെസിഡന്റ് ട്യൂട്ടർ താത്കാലികനിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദം, ബി.എഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഫോൺ: 04936 208099, 8547630163.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..