എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും റോട്ടറി ക്ലബ്ബിന്റെ ‘മാതൃഭൂമി ആരോഗ്യമാസിക’


ബത്തേരി റോട്ടറി ക്ലബ്ബ് നടപ്പാക്കുന്ന ജില്ലയിലെ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഔട്ട്പോസ്റ്റുകളിലേക്കുമുള്ള ‘മാതൃഭൂമി ആരോഗ്യമാസിക’യുടെ വിതരണം റോട്ടറി ഡിസ്ട്രിക്ട്‌ ഗവർണർ ഡോ. രാജേഷ് സുഭാഷ് ആരോഗ്യമാസികയുടെ കോപ്പി ബത്തേരി പോലീസ് ഇൻസ്പെക്ടർ പി.കെ. ബെന്നിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

സുൽത്താൻബത്തേരി : നാട് കാക്കുന്ന പോലീസിന്റെ ആരോഗ്യസംരക്ഷണത്തിന് കരുത്തേകാൻ ബത്തേരി റോട്ടറി ക്ലബ്ബിന്റെ സ്നേഹോപഹാരമായി ‘മാതൃഭൂമി ആരോഗ്യ മാസിക’ നൽകും. ബത്തേരി റോട്ടറി ക്ലബ്ബ് മാതൃഭൂമിയുമായി സഹകരിച്ചാണ് ജില്ലയിലെ പോലീസുകാർക്കായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഔട്ട്പോസ്റ്റുകളിലും പദ്ധതിയുടെ ഭാഗമായി ഒരുവർഷം മാതൃഭൂമി ആരോഗ്യമാസിക വിതരണംചെയ്യും. ബത്തേരി റോട്ടറിക്ലബ്ബാണ് ആരോഗ്യമാസിക സ്പോൺസർ ചെയ്യുന്നത്.

രാവും പകലും നോക്കാതെ നാടിനുവേണ്ടി ജോലിചെയ്യുന്ന പോലീസുകാരുടെ ആരോഗ്യത്തെ സംരക്ഷിക്കുകയെന്നത് നാടിന്റെ ആവശ്യമാണെന്ന് കണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന് റോട്ടറി ഭാരവാഹികൾ പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട്‌ ഗവർണർ ഡോ. രാജേഷ് സുഭാഷ് മാതൃഭൂമി ആരോഗ്യമാസികയുടെ കോപ്പി ബത്തേരി പോലീസ് ഇൻസ്പെക്ടർ പി.കെ. ബെന്നിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബത്തേരി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിജു പുത്തേതിൽ അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രനാഥ്, വി. സുരേഷ്, സണ്ണി വിളകുന്നേൽ, കെ.ടി. മനോജ്, ഇ.വി. വിനയൻ, സി.യു. പൗലോസ്, സി.എം. ചന്ദ്രൻ, ബൈജു ഐസക്, കെ.കെ. തമ്പി, കേണൽ തമ്പി തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..