സ്റ്റുഡന്റ് പോലീസ് കാഡറ്റ് അവധിക്കാല ക്യാമ്പ് ജില്ലാ നോഡൽ ഓഫീസർ വി. റജികുമാർ ഉദ്ഘാടനംചെയ്യുന്നു
മാനന്തവാടി : കണിയാരം ഫാ. ജി.കെ.എം. ഹൈസ്കൂളിലേയും ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലേയും എസ്.പി.സി. യൂണിറ്റുകളുടെ അവധിക്കാല ക്യാമ്പ് ഫാ. ജി.കെ.എം. ഹൈസ്കൂളിൽ നടത്തി. എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ വി. റജികുമാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപ്പഞ്ചായത്തംഗം എം.പി. വത്സൻ, എസ്.പി.സി. അസി. നോഡൽ ഓഫീസർ പി.വി. ഷാജൻ, മാനന്തവാടി എസ്.ഐ. ബിജു ആൻറണി, കെ. മോഹൻദാസ്, സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ലിൻസി, പി.ടി.എ. പ്രസിഡൻറ് കെ. മനോജ് കുമാർ, വി.എ. ബൈജു, പി.ജി. രോഷ്നി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..