കനത്തമഴയിൽ വീട് തകർന്നു


മഴയിൽ തകർന്ന വീടിനുമുന്നിൽ മാളുവും ശാരദയും

സുൽത്താൻബത്തേരി : ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നുവീണു. നെന്മേനി പഞ്ചായത്തിലെ കുളിപ്പിര മാടക്കരവീട്ടിൽ മാളു, ശാരദ എന്നിവരുടെ വീടാണ് വ്യാഴാഴ്ച വൈകീട്ടുണ്ടായ മഴയിൽ തകർന്നത്. കാലപ്പഴക്കമുള്ള വീടിന്റെ മേൽക്കുരയുടെ ഒരുഭാഗവും ഭിത്തിയുമാണ് തകർന്നത്. ഈസമയം ഇരുവരും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സഹോദരിമാരായ മാളുവും ശാരദയും വയോധികരും അവിവാഹിതരുമാണ്. വർഷങ്ങളായി സഹോദരിമാർ ഒറ്റയ്ക്കാണിവിടെ താമസിക്കുന്നത്. സമീപത്തുതാമസിക്കുന്ന സഹോദരൻ ഭാസ്കരനാണ് ഇവരെ സംരക്ഷിച്ചുവരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..