മാലിന്യം കൊണ്ടുവന്ന ലോറി മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
മാനന്തവാടി : കബനിയിലേക്ക് മാലിന്യം തള്ളിയ രണ്ടുപേരെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി സ്വദേശി ചേന്നുകുഴിയിൽ സെയ്ഫുദീൻ (33), മണ്ണാർക്കാട് മുളയൻകായിൽ സൈനുൽ ആബിദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു.
കബനിയുടെ സംരക്ഷണത്തിനായി നാട് മുറവിളി കൂട്ടുന്നതിനിടെയാണ് മാലിന്യം തള്ളിയത്. മാനന്തവാടി പോലീസ് വ്യാഴാഴ്ച നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ടാങ്കറിൽ എത്തിച്ച മാലിന്യം ചങ്ങാടക്കടവിലെ ഒഴിഞ്ഞസ്ഥലത്ത് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പോലീസ് കസ്റ്റഡിയിലെടുത്ത ലോറി മാനന്തവാടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ്. മാനന്തവാടി എസ്.ഐ. ബിജു ആന്റണി, എ.എസ്.ഐ. പി. സൈനുദീൻ, സിവിൽ പോലീസ് ഓഫീസർ വി.കെ. രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..