ഗുരുവായൂരിലേക്കുള്ള ബസ് സമയം മാറ്റണം


ഗൂഡല്ലൂർ : സുൽത്താൻ ബത്തേരിയിൽനിന്ന് ഗൂഡല്ലൂർ വഴി ഗുരുവായൂരിലേക്ക്‌ പോകുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ സമയക്രമം മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ. നിവേദനത്തിൽ ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരിയിൽനിന്ന് 1.30-ന് പുറപ്പെട്ട് ഗൂഡല്ലൂരിൽ 3.20-ന് എത്തുകയും 3.40-ന് പുറപ്പെടുകയും ചെയ്യുന്ന ബസിന്റെ സമയക്രമം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

അസമയത്ത് ഗുരുവായൂരിലെത്തുന്നവർക്ക് ഭക്ഷണംപോലും കിട്ടാത്ത അവസ്ഥയാണുള്ളത്. മറ്റിടങ്ങളിലേക്ക്‌ പോകാൻകഴിയാത്ത നിലയിൽ താമസസൗകര്യംപോലും ലഭിക്കില്ല. സമയം രാവിലേക്ക്‌ മാറ്റി വൈകുന്നേരത്തോടെ ബസ് ഗുരുവായൂരിലെത്തുന്ന തരത്തിൽ സൗകര്യമേർപ്പെടുത്തണമെന്ന് അസി. ട്രാൻസ്പോർട്ട്‌ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഗൂരുവായൂരിൽനിന്ന് നാടുകാണി, ഗൂഡല്ലൂർ, പാട്ടവയൽ വഴി സുൽത്താൻബത്തേരിയിലേക്ക്‌ മറ്റൊരു ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് മറ്റൊരു നിവേദനവും നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..