കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപവത്കരണയോഗം സി.ഐ.ടി.യു. ഏരിയാസെക്രട്ടറി പി.കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
സുൽത്താൻബത്തേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. മുടി മാലിന്യത്തിൽനിന്ന് ജൈവവളം ഉത്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ കീഴിൽ നടപ്പാക്കണമെന്നും തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും കാലതാമസം കൂടാതെ വിതരണംചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. ഏരിയാസെക്രട്ടറി പി.കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.എം. സജി, മുഹമ്മദ് കാക്കവയൽ, പ്രവീൺ ബത്തേരി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.കെ. സദു (പ്രസി.), എം. കുഞ്ഞാൻ, നിർഷാദ് കല്പറ്റ (വൈസ്. പ്രസി.), ടി.ടി. കുഞ്ഞുമുഹമ്മദ് (സെക്ര.), കെ. സന്തോഷ്, മുബാറക്ക് അലി (ജോ. സെക്ര.), പി. ജംഷീദ് (ട്രഷ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..