തൊണ്ടർനാട് : കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കോറോം-പാലേരി-കരിമ്പിൽ, കൊല്ലിക്കണ്ടം-കുന്നേരി-നീലോം റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി രണ്ടു റോഡുകളും പുനർനിർമിക്കാൻ രണ്ടുവർഷം മുൻപ് അംഗീകാരം നൽകിയിട്ടും റോഡുപണി അനിശ്ചിതമായി നീളുന്നതായി കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധം മണ്ഡലം പ്രസിഡൻറ് എസ്.എം. പ്രമോദ് ഉദ്ഘാടനംചെയ്തു. കെ.ജെ. ഏലിയാമ്മ അധ്യക്ഷതവഹിച്ചു. ജിജി ജോണി, ബൈജു പുത്തൻപുരയ്ക്കൽ, കെ.വി. ബാബു, പി.ബി. റോയ്, ബിനോ ബേബി, എം.പി. ബേബി തുടങ്ങിയവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..